ചന ചില്ലി തയ്യാറാക്കാം

By Neenu SamsonFirst Published Feb 1, 2019, 5:11 PM IST
Highlights

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ചന ചില്ലി. സ്വാദൂറും ചന ചില്ലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

 തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

ചന കടല                                                   ഒരു കപ്പ് 

വെള്ളത്തിൽ 6 മണിക്കൂർ കുതിർക്കണം. ശേഷം അല്പം ഉപ്പിട്ട് കുക്കറിൽ വേവിച്ചെടുക്കണം. 

വറുക്കാൻ ആവശ്യമായവ: 

മൈദാ                                 3 ടേബിൾസ്പൂൺ
കോൺ ഫ്ലോർ                   2 ടേബിൾസ്പൂൺ
മുളകുപൊടി                    1 ടേബിൾസ്പൂൺ
ഉപ്പ്                                        ആവശ്യത്തിന്
 
ഇവയെല്ലാം ചന കടലയിൽ പുരട്ടി എടുക്കുക. ശേഷം അര മണിക്കൂർ ഫ്രീസറിൽ വയ്ക്കാം.

അതിനു ശേഷം എണ്ണയിൽ ക്രിസ്‌പി ആയി വറുത്തെടുക്കാം. 

കറിയ്ക്ക് വേണ്ടത്: 

ഇഞ്ചി                                                                   1 ടേബിൾസ്പൂൺ 
വെളുത്തുള്ളി                                                    1 ടേബിൾസ്പൂൺ
സവാള                                                                 2 എണ്ണം  (ചെറുതായി അരിഞ്ഞത്)
സവാള ക്യൂബ്സ് ആയി  അരിഞ്ഞത്              1 എണ്ണം
ക്യാപ്സിക്കും ക്യൂബ്സ് ആയി അരിഞ്ഞത്      1 എണ്ണം 
സ്പ്രിങ് ഒണിയൻ                                               1 ടേബിൾസ്പൂൺ 
സോയ സോസ്                                                 അര ടേബിൾസ്പൂൺ
ടൊമാറ്റോ സോസ്                                           മുക്കാൽ ടേബിൾസ്പൂൺ
ചില്ലി സോസ്                                                   അര ടേബിൾസ്പൂൺ
പച്ചമുളക്                                                         4 എണ്ണം നീളത്തിൽ അരിഞ്ഞത്
എള്ളെണ്ണ                                                          ആവശ്യത്തിന്

ഒരു ചീനച്ചട്ടിയിൽ  എണ്ണ ചൂടാക്കണം. 

ഇനി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റാം. ശേഷം ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ചേർക്കാം. നന്നായി വഴറ്റിയ ശേഷം സോസുകൾ ചേർക്കാം.

 ചൂട് വെള്ളം ഒഴിച്ച് കൊടുക്കാം. ക്യാപ്സിക്കവും സവാളയും സ്പ്രിങ് ഒനിയനും ചേർത്ത് കൊടുക്കുക.  സവാളയും ക്യാപ്സിക്കും ഒന്ന് വാടിയാൽ മതിയാകും. 

 ഇളക്കി യോജിപ്പിക്കുക. ഇനി  വറുത്തു വച്ചിരിക്കുന്ന ചന കടലയും ചേർക്കണം.  ഇളക്കി യോജിപ്പിച്ചെടുക്കുക. 
ചന ചിലി തയ്യാറായി.


 

click me!