സ്വാദൂറും ക്രിസ്മസ് റൈസ് തയ്യാറാക്കാം

Published : Dec 23, 2018, 09:20 AM ISTUpdated : Dec 23, 2018, 09:33 AM IST
സ്വാദൂറും ക്രിസ്മസ് റൈസ് തയ്യാറാക്കാം

Synopsis

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ക്രിസ്മസ് റെെസ്. ക്രിസ്മസിന് ഇതൊരു വ്യത്യസ്ത വിഭവം തന്നെയാണ്. സ്വാദൂറും ക്രിസ്മസ് റൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...

ബസ്മതി റൈസ്                                                   2 കപ്പ്
ചിക്കൻ സ്റ്റോക്ക്                                                രണ്ടര കപ്പ് 
ക്യാപ്സിക്കം                                                         1 എണ്ണം (ചെറുതായി മുറിച്ചത്)
കാരറ്റ്                                                                 1 ( ചെറുതായി മുറിച്ചത്)
ബീൻസ്                                                             5 എണ്ണം( ചെറുതായി മുറിച്ചത്)
ഉണക്ക മുന്തിരി                                               10 എണ്ണം
കശുവണ്ടി                                                         10 എണ്ണം
ബദാം                                                                  10 എണ്ണം (നുറുക്കിയത്)
എണ്ണ                                                                    ആവശ്യത്തിന്
നെയ്യ്                                                                    ആവശ്യത്തിന് 
ഉപ്പ്                                                                        ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ബസ്മതി റൈസ് അരമണിക്കൂർ വെള്ളത്തിൽ കുതിരാൻ വയ്ക്കണം. ശേഷം വെള്ളം ഊറ്റി മാറ്റാം.

ഇനി ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കണം. ചൂടായ ശേഷം അരി വേവിക്കാൻ ഇടണം. കൂടെ രണ്ടര കപ്പ് ചിക്കൻ സ്റ്റോക്ക് കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കണം. 

 ഇനി വേറെ ഒരു ചീനച്ചട്ടിയിൽ പച്ചക്കറികൾ ചെറുതായി അരിഞ്ഞത് ഒന്ന് വഴറ്റി എടുക്കാം . ശേഷം അതിൽ അല്പം നെയ്യ് കൂടി ഒഴിച്ച് ഉണക്ക മുന്തിരിയും കശുവണ്ടിയും ബദാമും മൂപ്പിച്ചെടുക്കാം.
 
അരി വെന്തു കഴിയുമ്പോൾ വഴറ്റി വെച്ചിരിക്കുന്ന പച്ചക്കറികളും നെയ്യിൽ മൂപ്പിച്ചെടുത്തവയും  എല്ലാം കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കാം.

സ്വാദൂറും ക്രിസ്മസ് റൈസ് തയ്യാറായി...


 

PREV
click me!

Recommended Stories

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?