നാടൻ ഇടിയിറച്ചി തയ്യാറാക്കാം

Published : Jan 08, 2019, 08:18 AM ISTUpdated : Jan 08, 2019, 08:20 AM IST
നാടൻ ഇടിയിറച്ചി തയ്യാറാക്കാം

Synopsis

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ്  ഇടിയിറച്ചി. സ്വാദൂറും നാടൻ ഇടിയിറച്ചി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം....  

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

ബീഫ്                                                                    അര കിലോ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്                        ഒരു ടേബിൾസ്പൂൺ 
കുരുമുളക് പൊടി                                           അര ടീസ്പൂൺ 
ഉപ്പു                                                                      ആവശ്യത്തിന് 
ഗരം മസാല                                                       അര ടീസ്പൂൺ 

ആദ്യം എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് കുക്കറിൽ വേവിയ്ക്കുക.

മുക്കാൽ വേവ് ആകുമ്പോൾ കുക്കർ ഓഫ് ചെയ്യാം.

വഴറ്റാൻ ആവശ്യമുള്ളവ...

സവാള                                                     3 എണ്ണം 
മുളകുപൊടി                                   അര ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി                                  അര ടീസ്പൂൺ 
മല്ലി പൊടി                                          ഒരു ടീസ്പൂൺ 
കറിവേപ്പില                                          മൂന്ന് തണ്ട് 

ചീനച്ചട്ടിയിൽ സവാളയും കറിവേപ്പിലയും വഴറ്റുക. ഇനി മുളകുപൊടിയും മഞ്ഞൾ പൊടിയും മല്ലി പൊടിയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇനി വേവിച്ചു വെച്ചിരിക്കുന്ന ഇറച്ചിയും ചേർത്ത് എടുക്കണം. ഇടയ്ക്ക് ആവശ്യമെങ്കിൽ വെളിച്ചെണ്ണ ചേർത്ത് കൊടുക്കാം. നന്നായി ഉടച്ചു വറുത്തു എടുക്കുക. സ്വാദൂറും ഇടിയിറച്ചി തയ്യാറായി...

PREV
click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ