പാന്‍ കേക്ക് തയ്യാറാക്കാം

Published : Dec 20, 2018, 11:02 AM ISTUpdated : Dec 21, 2018, 02:48 PM IST
പാന്‍ കേക്ക് തയ്യാറാക്കാം

Synopsis

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് പാൻ കേക്ക്. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന വിഭവമാണ് ഇത്. സ്വാദൂറും പാൻ കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.   

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...

മൈദ                                            500 ​ഗ്രാം
പഞ്ചസാര                                   100 ​ഗ്രാം 
പാല്‍പൊടി                            4 ടേബിള്‍ സ്പൂണ്‍ 
ബേക്കിംഗ് പൗഡര്‍                 1 1/2  ടീസ്പൂണ്‍ 
കോഴി മുട്ട                                    3 എണ്ണം
വാനില പൗഡര്‍                         1/2 ടീസ്പൂണ്‍ 
വെള്ളം                                          1 കപ്പ് 
 ഓയില്‍                                         1 കപ്പ്

തയ്യാറാക്കേണ്ട  വിധം...

ആദ്യം ഒരു പാത്രത്തിൽ  1 മുതല്‍ 7 വരെയുള്ള  ചേരുവകൾ ഓരോന്നായി ഇടുക.

ശേഷം ഒരു കപ്പ്  വെള്ളം ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്യുക.

(പാന്‍ കേക്ക് ഉണ്ടാക്കാന്‍ ഒരുങ്ങുമ്പോള്‍ മിനിമം ഒരു പത്ത്  മിനിറ്റ് മുൻപേ മാവ്  അടിച്ചു വച്ചാലും മതിയാകും. അധിക നേരം  ഇരിക്കണം  എന്നില്ല.)

വളരെ  ചെറിയ  തീയ്യില്‍ ചട്ടി ചൂടാക്കിക്കൊണ്ട്  ഓട്ടടയുടെ രൂപത്തിൽ  ഒഴിക്കുക. മറിച്ചിടാൻ പ്രത്യേകം ശ്രദ്ധിക്കണം. (മറ്റുള്ളവയെ  പോലെ ഇതിന് മുകളില്‍ എണ്ണയോ  നെയ്യോ  ഒന്നും  ഒഴിക്കേണ്ടതില്ല. പ്രത്യേകം ശ്രദ്ധിക്കുക രണ്ടു വശവും കരിയാതെ  നോക്കണം.)

രുചികരമായ പാന്‍ കേക്ക്  തയ്യാറായി...

(In collaboration with Tasty Budz )

 

PREV
click me!

Recommended Stories

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?