മഴക്കാലത്ത് നായ്ക്കൾക്ക് വരുന്ന പട്ടുണ്ണിപ്പനിയെ തടയാൻ ചെയ്യേണ്ട 5 കാര്യങ്ങൾ

Published : May 30, 2025, 05:53 PM ISTUpdated : May 31, 2025, 11:05 AM IST
മഴക്കാലത്ത് നായ്ക്കൾക്ക് വരുന്ന പട്ടുണ്ണിപ്പനിയെ തടയാൻ ചെയ്യേണ്ട 5 കാര്യങ്ങൾ

Synopsis

പട്ടുണ്ണി  ബാധിച്ച നായയുമായുള്ള അടുത്ത സമ്പർക്കം പട്ടുണ്ണിയെ ആകർഷിക്കുന്നതിനുള്ള മറ്റൊരു സാധാരണ മാർഗമാണ്. രക്തം കുടിക്കുന്ന ഈ പരാദങ്ങൾ പകർച്ചവ്യാധികളെ, പ്രത്യേകിച്ച് ബാബേസിയ പ്രോട്ടോസോവൻ പരാദങ്ങളെ, പരത്തുന്നു.

പട്ടുണ്ണിപ്പനി വരാൻ ഏറെ സാധ്യതയുള്ള സമയമാണ് മഴക്കാലം. നായ്ക്കൾ മഴ നനയുമ്പോൾ അവരുടെ നനഞ്ഞ രോമങ്ങളും ചൂടുള്ള ശരീരവും ചേർന്ന് അവയെ ഈർപ്പമുള്ള പ്രതലങ്ങളാക്കി മാറ്റുന്നു ഇത് പട്ടുണ്ണിയെ ആകർഷിക്കുന്നു. ഇവ പലപ്പോഴും പുല്ലിൽ കാണപ്പെടുന്നു. മഴക്കാലം എത്തുമ്പോൾ പുല്ലും സമൃദ്ധമായി വളരുന്നു. 

പട്ടുണ്ണി ബാധിച്ച നായയുമായുള്ള അടുത്ത സമ്പർക്കം പട്ടുണ്ണിയെ ആകർഷിക്കുന്നതിനുള്ള മറ്റൊരു സാധാരണ മാർഗമാണ്. രക്തം കുടിക്കുന്ന ഈ പരാദങ്ങൾ പകർച്ചവ്യാധികളെ, പ്രത്യേകിച്ച് ബാബേസിയ പ്രോട്ടോസോവൻ പരാദങ്ങളെ, പരത്തുന്നു. അങ്ങനെയാണ് ഇത് പട്ടുണ്ണി പനിയായി മാറുന്നത്. 

പരിശോധന നടത്താം

നിങ്ങളുടെ നായയെ ഇപ്പോഴും വൃത്തിയാക്കിനിർത്താൻ ശ്രദ്ധിക്കണം. പൂന്തോട്ടത്തിലേക്കോ ധാരാളം ചെടികളോ പുല്ലുകളോ ഉള്ള സ്ഥലത്തേക്കോ കൊണ്ടുപോകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. നായ നടത്തം കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ തന്നെ ചെറുചൂടുള്ള വെള്ളത്തിൽ വൃത്തിയാക്കുക. സാധ്യമെങ്കിൽ, വെള്ളത്തിൽ രണ്ടോ മൂന്നോ തുള്ളി അണുനാശിനി ചേർക്കുക. നായയുടെ ശരീരത്തിൽ ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കണം. നനഞ്ഞ രോമങ്ങൾ പട്ടുണ്ണിയുടെയും മറ്റ് ഫംഗസ് അണുബാധകളുടെയും പ്രജനന കേന്ദ്രമാണ്.

പോഷകങ്ങൾ 

നായയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ശരിയായ പോഷകാഹാരം അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും അതിൽ പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ എന്നിവയുടെ ശരിയായ മിശ്രിതവും ഉണ്ടെന്ന് ഉറപ്പാക്കുക.നായ ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ, അതിനെ നിസ്സാരമായി കാണരുത്. കാരണം കണ്ടെത്തുക, ആവശ്യമെങ്കിൽ ഭക്ഷണം മാറ്റുക, പക്ഷേ ഭക്ഷണം ശരിയായ അളവിൽ ഇവ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. 

മരുന്നുകൾ 

പട്ടുണ്ണി ബാധ ഒഴിവാക്കാൻ മരുന്നുകൾ ലഭ്യമാണ്. വളർത്ത് നായയ്ക്ക് എന്തെങ്കിലും മരുന്ന് നൽകുന്നതിനുമുമ്പ് നിങ്ങളുടെ മൃഗഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. ഭാരം, അലർജികൾ, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ച് നിങ്ങളുടെ നായയ്ക്ക് എത്ര ഡോസേജ് നൽകണമെന്ന് നിർണ്ണയിക്കാൻ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. ചിലസമയങ്ങളിൽ ചിലത് ചില നായ്ക്കളിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാം.

കീട നിയന്ത്രണം 

നിങ്ങളുടെ വീട്ടിൽ ചെള്ളുകൾ ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പട്ടുണ്ണികളെ തുരത്താനുള്ള അണുനാശിനികൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

അണുവിമുക്തമാക്കുക

നിങ്ങളുടെ നായ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഇടയ്ക്കിടെ അണുവിമുക്തമാക്കുക. കൂടാതെ വീട് വൃത്തിയായി സൂക്ഷിക്കുകയും തറ അണുവിമുക്തമാക്കുകയും ചെയ്യണം. പ്രത്യേകിച്ച് വളർത്ത് നായ ഉറങ്ങുന്ന സ്ഥലങ്ങൾ. 

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്