തെരുവ് മൃഗങ്ങളെ വളർത്താൻ തെരഞ്ഞെടുക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

Published : Aug 15, 2025, 04:40 PM IST
cat

Synopsis

ആദ്യ നാളുകളിൽ തന്നെ മൃഗങ്ങളെ ഒറ്റപ്പെടുത്തുകയും കൂട്ടിലാക്കി അടയ്ക്കുകയും ചെയ്യരുത്. ഇത് അവയിൽ ഭയം സൃഷ്ടിക്കുന്നു.

മൃഗങ്ങളെ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും നമുക്ക് സന്തോഷവും സമാധനവും ലഭിക്കുന്ന കാര്യമാണ്. എന്തൊക്കെ സമ്മർദ്ദങ്ങൾ ഉണ്ടെങ്കിലും ഓമന മൃഗങ്ങളെ കാണുമ്പോൾ വലിയൊരു ആശ്വാസം നമുക്ക് ലഭിക്കുന്നു. വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഓരോ മൃഗത്തിനും ഉള്ളത്. അതിനു അനുസരിച്ചുള്ള പരിചരണവും മൃഗങ്ങൾക്ക് നൽകേണ്ടതുണ്ട്. തെരുവ് മൃഗങ്ങളെ ഏറ്റെടുത്ത് വളർത്തുന്നവരും നമ്മുക്കിടയിലുണ്ട്. തെരുവ് മൃഗങ്ങളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് അറിയാം.

സംരക്ഷണം

ആക്രമണ സ്വഭാവം പൊതുവെ തെരുവ് മൃഗങ്ങളിൽ കൂടുതലാണ്. അതിനാൽ തന്നെ ആദ്യമായി കാണുമ്പോൾ അവ നിങ്ങളെ ഉപദ്രവിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങൾക്കൊപ്പം അവർ സുരക്ഷിതമാണെന്ന് തോന്നിയാൽ മൃഗങ്ങൾ കൂടുതൽ സ്നേഹം പ്രകടിപ്പിക്കുകയും നിങ്ങളോട് ഇണങ്ങുകയും ചെയ്യുന്നു. നല്ല സ്നേഹത്തോടെയും വാത്സല്യത്തോടെയും ആവണം അവയെ സമീപിക്കേണ്ടത്.

ഭക്ഷണ ക്രമീകരണം

ശരിയായ ഭക്ഷണ ക്രമീകരണം ഇല്ലാതെയാണ് തെരുവ് മൃഗങ്ങൾ വളരുന്നത്. അതിനാൽ തന്നെ ഭക്ഷണം നൽകുമ്പോൾ അവ പെട്ടെന്ന് കഴിക്കണമെന്നില്ല. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ചധികം സമയം എടുക്കും. അതിനാൽ തന്നെ ഇടയ്ക്കിടെ ഭക്ഷണം നൽകാൻ ശ്രദ്ധിക്കണം.

പരിശീലനം

ആദ്യ നാളുകളിൽ അവ വീട്ടിൽ നിന്നും ഇറങ്ങി ഓടാൻ സാധ്യത കൂടുതലാണ്. വീടുമായി പൊരുത്തപ്പെടാൻ കുറച്ചധികം സമയം മൃഗങ്ങൾക്ക് നൽകേണ്ടതുണ്ട്. നല്ല പരിശീലനം ലഭിച്ചാൽ മാത്രമേ സ്വഭാവത്തിൽ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുകയുള്ളു. പരിശീലനത്തിലൂടെ മൃഗങ്ങളുമായി നല്ല ബന്ധവും അവയുടെ വിശ്വാസ്യതയും നേടാൻ സാധിക്കും.

സ്നേഹത്തോടെ സമീപിക്കാം

ആദ്യ നാളുകളിൽ തന്നെ മൃഗങ്ങളെ ഒറ്റപ്പെടുത്തുകയും കൂട്ടിലാക്കി അടയ്ക്കുകയും ചെയ്യരുത്. ഇത് അവയിൽ ഭയം സൃഷ്ടിക്കുന്നു. സ്വാതന്ത്ര്യത്തോടെ നടന്ന മൃഗങ്ങളെ പെട്ടെന്ന് കൂട്ടിലാക്കി വളർത്തുന്ന രീതി ഒഴിവാക്കാം.

സമയം ചിലവഴിക്കാം

മൃഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും സ്നേഹവും പരിചരണവും നൽകാനും ശ്രദ്ധിക്കണം. ഇത് നിങ്ങളുമായുള്ള ബോണ്ടിങ് വർധിപ്പിക്കാൻ സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്