കാണാൻ മനോഹരം, കൈവെള്ളയിൽ ഒതുങ്ങാനേയുള്ളു; എന്നാൽ ഈ ജീവികൾ മനുഷ്യരെ കൊല്ലും  

Published : May 23, 2025, 12:37 PM ISTUpdated : May 25, 2025, 01:29 PM IST
കാണാൻ മനോഹരം, കൈവെള്ളയിൽ ഒതുങ്ങാനേയുള്ളു; എന്നാൽ ഈ ജീവികൾ മനുഷ്യരെ കൊല്ലും  

Synopsis

ലോകത്തിലെ ഏറ്റവും അപകടകാരികളായ ജീവിയാണ് കൊതുകുകൾ. മലേറിയ, ഡെങ്കു, സിക തുടങ്ങിയ പലതരം രോഗങ്ങൾ പടർത്തുന്ന ഇവ ഒരു വർഷം ഏഴ് ലക്ഷത്തിൽ കൂടുതൽ ആളുകളെ കൊല്ലുന്നുവെന്ന് കണക്കുകൾ പറയുന്നു.

അപകടകാരികളായ മൃഗങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് സിംഹത്തെയും സ്രാവിനേയുമൊക്കെയാണ്. എന്നാൽ വലിപ്പത്തിലല്ല കാര്യം. ചില ജീവികൾ നമ്മുടെ കൈവെള്ളയിൽ ഒതുങ്ങാനേ ഉണ്ടാവുകയുള്ളു. എന്നിരുന്നാലും അവ മറ്റുള്ളവയെക്കാളും അപകടകാരികളാവാം. അപകടകാരി എന്ന ആശയം വലുപ്പത്തെക്കുറിച്ചോ ആക്രമണത്തെക്കുറിച്ചോ മാത്രമല്ല അവയ്ക്ക് എത്ര നിശബ്ദമായി കൊല്ലാൻ കഴിയും, അവയുടെ വിഷം എത്രത്തോളം അപകടമാണ്, അല്ലെങ്കിൽ എത്ര തവണ അവ മനുഷ്യരുമായി സമ്പർക്കം പുലർത്തുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അപകടകാരികളായ ജീവികൾ ഏതൊക്കെയാണെന്ന് അറിയാം. 

കൊതുകുകൾ 

ലോകത്തിലെ ഏറ്റവും അപകടകാരികളായ ജീവിയാണ് കൊതുകുകൾ. മലേറിയ, ഡെങ്കു, സിക തുടങ്ങിയ പലതരം രോഗങ്ങൾ പടർത്തുന്ന ഇവ ഒരു വർഷം ഏഴ് ലക്ഷത്തിൽ കൂടുതൽ ആളുകളെ കൊല്ലുന്നുവെന്ന് കണക്കുകൾ പറയുന്നു. കൊതുകുകൾ കടിക്കുന്നതല്ല മാരകമായത്. പകരം അവ മനുഷ്യരിൽ അവശേഷിപ്പിക്കുന്ന വൈറസുകളാണ് രോഗങ്ങൾക്ക് വഴിയൊരുക്കുന്നത്.

കടൽ കടന്നലുകൾ (ബോക്സ് ജെല്ലിഫിഷ്) 

ഹൃദയത്തെയും നാഡീവ്യവസ്ഥയെയും ആക്രമിക്കുന്ന വിഷകോശങ്ങളാൽ മൂടപ്പെട്ട ടെന്റക്കിളുകളുള്ള ഈ ജെല്ലിഫിഷിന്  മിനിറ്റുകൾക്കുള്ളിൽ മനുഷ്യരെ കൊല്ലാൻ സാധിക്കും. ഇതിന്റെ കുത്ത് വളരെ വേദനാജനകമായതിനാൽ ഇരകൾ കരയിലെത്തുന്നതിനുമുമ്പ് തന്നെ മരിക്കാൻ സാധ്യതയുണ്ട്. ഡസൻ കണക്കിന് ആളുകളാണ് ഇതിന്റെ കുത്തേറ്റ് പ്രതിവർഷം മരിക്കുന്നത്.  

ഹിപ്പോപൊട്ടാമസ് 

ഹിപ്പോപൊട്ടാമസ് അഥവാ നീർ കുതിരകളെ കാണാൻ വളരെ ക്യൂട്ട് ആയി തോന്നാം. കരയിൽ അതിശയകരമാംവിധം വേഗതയുള്ള ഹിപ്പോകൾക്ക് വളരെ ശക്തിയോടെ കടിക്കാനും സാധിക്കും. വർഷത്തിൽ 500 ഓളം ആളുകളെ ഇവ കൊല്ലുന്നതായാണ് കണക്കുകൾ ചൂണ്ടി കാട്ടുന്നത്. 

ആഫ്രിക്കൻ പോത്ത് (കേപ്പ് ബഫല്ലോ)

'ബ്ലാക്ക് ഡെത്ത്' എന്നാണ് ആഫ്രിക്കൻ പോത്തുകളെ വിളിക്കുന്നത്. വേട്ടയാടുന്നതിൽ ഏറ്റവും അപകടകാരിയായ മൃഗങ്ങളിൽ ഒന്നാണിത്. ഓരോ വർഷവും 200 ആളുകൾ ഇതിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. 

കോൺ ഒച്ചുകൾ (കോൺ സ്‌നെയിൽ)

മനോഹരമായി പാറ്റേൺ ചെയ്ത ഈ കടൽ ഒച്ചിന് ശക്തമായ വിഷം നിറഞ്ഞ ഹാർപൂണിന് സമാനമായ പല്ലുണ്ട്. ഇതിന് ആന്റിവെനം ഇല്ല, കൂടാതെ ന്യൂറോടോക്സിനുകൾ മനുഷ്യരിൽ പക്ഷാഘാതമോ മരണമോ ഉണ്ടാക്കും. ഇതിന്റെ കുത്ത് വേദനാജനകമല്ലാത്തതിനാൽ ഇരകൾ പലപ്പോഴും ആരോഗ്യം വഷളാകുമ്പോഴാണ് ചികിത്സ തേടുന്നത്. 

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്