
വീട്ടിൽ മൃഗങ്ങളെ വളർത്തുമ്പോൾ അവർക്ക് നല്ല പരിചരണം നൽകേണ്ടത് പ്രധാനമാണ്. മനുഷ്യരെ പോലെ തന്നെയാണ് മൃഗങ്ങളുടെ ആരോഗ്യവും. പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ നല്ല ആരോഗ്യത്തിന് ആവശ്യമാണ്. എന്നാൽ മനുഷ്യർ കഴിക്കുന്ന എല്ലാത്തരം ഭക്ഷണങ്ങളും മൃഗങ്ങൾക്ക് നൽകാൻ സാധിക്കുകയില്ല. ചിലത് കൊടുക്കാൻ സാധിക്കുമെങ്കിലും മറ്റു ചിലത് കഴിക്കാൻ പാടില്ലാത്തവയാണ്. അത്തരത്തിലൊന്നാണ് പീനട്ട്. ഇത് നായ്ക്കൾക്ക് കഴിക്കാൻ കൊടുക്കുന്നത് നല്ലതാണ്. പീനട്ട് നായ്ക്കൾക്ക് കഴിക്കാൻ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
1. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പീനട്ട്. ഇതിൽ സ്വാഭാവിക ഫാറ്റി ആസിഡും ആന്റിഓക്സിഡന്റ്സും അടങ്ങിയിട്ടുണ്ട്. ഇത് നായ്ക്കളുടെ ആരോഗ്യത്തിന് നല്ലതാണ്.
2. ചെറിയ നായ്ക്കുട്ടികൾക്കും പ്രായമുള്ള നായ്ക്കൾക്കും പീനട്ട് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യുന്നു.
3. ആരോഗ്യ ഗുണങ്ങൾ നിരവധി ആണെങ്കിലും പീനട്ട് അമിതമായി കഴിക്കുന്നത് നല്ലതല്ല. ഇതിൽ കലോറി വളരെ കൂടുതലാണ്. അമിതമായി പീനട്ട് കഴിച്ചാൽ ഭാരം കൂടാനും പൊണ്ണത്തടിക്കും കാരണമാകുന്നു.
4. അമിതമായി പീനട്ട് കഴിക്കുന്നത് നായ്ക്കളിൽ ഛർദി, വയറിളക്കം, പാൻക്രിയാറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് വഴിവെക്കുന്നു.
5. നായ്ക്കൾക്ക് പീനട്ട് നൽകുമ്പോൾ അതിന്റെ തോട് കളയാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ വളർത്ത് മൃഗത്തിന് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
6. വറുക്കാത്ത പീനട്ടിൽ പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മൃഗങ്ങൾക്ക് ഇത് പച്ചയോടെ നൽകുന്നതാണ് നല്ലത്. ഉപ്പും മധുരവും ചേരാത്ത, ഓവനിൽ വറുത്ത പീനട്ടും നായ്ക്കൾക്ക് കൊടുക്കുന്നത് നല്ലതാണ്.
7. പ്രായം കൂടുതലുള്ള നായ്ക്കൾക്ക് 10 എണ്ണം, പ്രായം കുറവുള്ളവയ്ക്ക് 5 എണ്ണം, ചെറിയ നായ്ക്കൾക്ക് 2 എണ്ണം എന്ന കണക്കിൽ പീനട്ട് കൊടുക്കാം. ആഴച്ചയിൽ 3 പ്രാവശ്യം ഇങ്ങനെ കൊടുക്കാവുന്നതാണ്.