മനുഷ്യർ മാത്രമല്ല, മൃഗങ്ങളും പരസ്‌പരം 'ചുംബിക്കാറുണ്ട്', അവരുടെ സ്നേഹം ഇങ്ങനെയാണ്

Published : Jul 11, 2025, 02:19 PM ISTUpdated : Jul 11, 2025, 02:38 PM IST
Animals

Synopsis

ശരിക്കും അർത്ഥമുള്ള പേരാണ് ലവ് ബേർഡ്‌സ് എന്നത്. ഏറ്റവും നല്ല സ്നേഹബന്ധം ഉള്ളവരാണ് ലവ് ബേർഡ്സുകൾ. ചുണ്ടുകൾ ഉപയോഗിച്ച് ഒരാൾ മറ്റൊരാൾക്ക് ഭക്ഷണം പങ്കിടുന്നതും തൂവലുകൾ തൊട്ടുരുമ്മി ഇരിക്കുന്നതും കാണാൻ സാധിക്കും.

സ്നേഹവും കരുതലും റൊമാൻസുമൊക്കെ മനുഷ്യർക്ക് മാത്രം ഉള്ളതല്ല. മൃഗങ്ങളിലും ഇത്തരം വികാരങ്ങൾ ഉണ്ട്. ചിലപ്പോൾ നമുക്ക് ഇത് വെറുമൊരു തമാശയായി തോന്നുമായിരിക്കാം. എന്നാൽ എല്ലാത്തരം ജീവജാലങ്ങൾക്കുമിടയിൽ സ്നേഹവും കരുതലും സംരക്ഷണവുമൊക്കെ ഉണ്ട്. ചില ജീവികൾ ചുണ്ടില്ലാതിരുന്നിട്ട് പോലും ചുംബിക്കുന്നു. ഡോൽഫിനുകൾ മുതൽ ലവ് ബേർഡ്‌സ് വരെ ഇത്തരത്തിൽ സ്നേഹം പങ്കിടുന്നു. ഈ മൃഗങ്ങളെ പരിചയപ്പെടാം.

പ്രൈമേറ്റുകൾ

ചിംപാൻസി, ബോണോബോസ് തുടങ്ങിയ മൃഗങ്ങൾ ചുംബിക്കുന്നതുപോലെയുള്ള രംഗങ്ങൾ പലയിടത്തും കാണാൻ സാധിക്കും. മനുഷ്യരുമായി നന്നായി ഇണക്കമുള്ള മൃഗങ്ങളാണ് ബോണോബോസ്. പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ അവയെ പഠിക്കുകയും അവയ്ക്കിടയിലെ ചുണ്ടുകൾ തമ്മിലുള്ള ബന്ധത്തെ വൈകാരികമായ ആശയവിനിമയം ആയും അടയാളപ്പെടുത്തിയിട്ടുണ്ട്. അതൊരുപക്ഷേ ഒരു വഴക്കിന് ശേഷമുള്ള സ്നേഹ പ്രകടനമാവാം. മാതൃവാൽസ്യത്തോടെ കുഞ്ഞുങ്ങൾക്ക് ചുംബനം നൽകുന്ന അമ്മ മൃഗങ്ങളെയും കാണാൻ സാധിക്കും.

ലവ് ബേർഡ്‌സ്

ശരിക്കും അർത്ഥമുള്ള പേരാണ് ലവ് ബേർഡ്‌സ് എന്നത്. ഏറ്റവും നല്ല സ്നേഹബന്ധം ഉള്ളവരാണ് ലവ് ബേർഡ്സുകൾ. ചുണ്ടുകൾ ഉപയോഗിച്ച് ഒരാൾ മറ്റൊരാൾക്ക് ഭക്ഷണം പങ്കിടുന്നതും തൂവലുകൾ തൊട്ടുരുമ്മി ഇരിക്കുന്നതും കാണാൻ സാധിക്കും. ഇത്തരത്തിൽ തത്തകളും മറ്റ്‌ പക്ഷികളും സ്നേഹം പ്രകടിപ്പിക്കുന്നത് നമുക്ക് കാണാം. ഇങ്ങനെയാണ് പക്ഷികൾ അവരുടെ സ്നേഹബന്ധങ്ങളെ നിലനിർത്തുന്നതെന്ന് പഠനങ്ങൾ പറയുന്നു.

ആന

ആനകൾ വായ ഉപയോഗിച്ച് ചുംബിക്കാറില്ല. ആനകൾ അവരുടെ കൊമ്പ് ഉപയോഗിച്ചാണ് സ്നേഹ പ്രകടനം നടത്തുന്നത്. സ്നേഹം കൂടുമ്പോൾ കൊമ്പു ഉപയോഗിച്ച് കെട്ടിപ്പിടിക്കുന്നു. ആനക്കുട്ടികളും ഇത്തരത്തിലാണ് 'അമ്മ ആനയുടെ അടുത്തേക്കെത്തുന്നത്. ആശയവിനിമയത്തിനും അപ്പുറം ചേർത്ത് പിടിക്കൽ കൂടെയാണ് ഇത്.

ഇഴജന്തുക്കൾ

പാമ്പുകളെ എപ്പോഴും പേടിയോടെയാണ് നമ്മൾ കാണാറുള്ളത്. എന്നാൽ അവയ്ക്കിടയിലും സ്നേഹവും ആശയവിനിമയവും നടക്കുന്നുണ്ട്. തലയും ശരീരവും പരസ്പരം തൊട്ടുരുമ്മി ഒരു സ്പർശനത്തിലൂടെ അവർ ആശയവിനിമയം നടത്തുകയും സ്നേഹം പങ്കിടുകയും ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്