
ഓരോ കലാവസ്ഥയിലും വ്യത്യസ്തമായ പരിചരണമാണ് വളർത്തുമൃഗങ്ങൾക്ക് വേണ്ടത്. പ്രത്യേകിച്ചും മഴക്കാലങ്ങളിൽ മൃഗങ്ങളിൽ അലർജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അലർജി ഉണ്ടാകുമ്പോൾ പൂച്ചകളിലും നായ്ക്കളിലും പലതരം ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. മൃഗങ്ങളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.
2. ഇടയ്ക്കിടെ രോമം കുടയുക, തല കുലുക്കുക, ചെവിയുടെ ഭാഗത്ത് നിന്നും ദുർഗന്ധം ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങളും അലർജിയുടേതാണ്.
3. നിരന്തരം ചുമയ്ക്കുക, തുമ്മൽ, മൂക്കിൽ നിന്നും വെള്ളം ഒലിക്കുക തുടങ്ങി ശ്വസന പ്രശ്നങ്ങളും അലർജി മൂലം ഉണ്ടാകുന്നതാവാം.
4. അമിതമായി രോമം കൊഴിയുക, രോമങ്ങളുടെ ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയും അലർജിയുടെ ലക്ഷണങ്ങളാണ്. നിരന്തരം ഈ ലക്ഷണങ്ങൾ കാണിക്കുകയോ വളർത്തുമൃഗത്തിന്റെ അവസ്ഥ മോശവുകയോ ചെയ്താൽ ഉടൻ ഡോക്ടറെ സമീപിക്കാൻ ശ്രദ്ധിക്കണം.
5. ആഴ്ചയിൽ ഒരിക്കൽ എങ്കിലും മൃഗങ്ങളെ കുളിപ്പിക്കാൻ ശ്രദ്ധിക്കണം. ഇത് രോമങ്ങൾ വൃത്തിയായിരിക്കാൻ സഹായിക്കുന്നു.
6. വളർത്തുമൃഗങ്ങൾക്ക് നല്ല പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങൾ നൽകാം. ഇത് അവയെ എപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.
7. മൃഗങ്ങളെ പുറത്തിറക്കുമ്പോൾ പ്രത്യേകം ശ്രദ്ധ വേണം. പുറത്ത് നിന്നും ചളിയും അഴുക്കും പറ്റിയാൽ ഇത് ഉടൻ വൃത്തിയാക്കാനും മറക്കരുത്.