സ്രാവ് അവബോധ ദിനം: എന്തിനാണ് ഇങ്ങനെയൊരു ദിനം? അറിയേണ്ടത്

Published : Jul 14, 2025, 12:13 PM IST
Shark

Synopsis

400 ദശവർഷത്തിലേറെയായി സമുദ്രത്തിൽ ജീവിക്കുന്ന മത്സ്യമാണ് സ്രാവ്. അതിനാൽ തന്നെ അവ കടലിന്റെ പുരാതന സംരക്ഷകരായി നിലകൊള്ളുന്നു.

ഇന്ന് ജൂലൈ 14. ലോക സ്രാവ് അവബോധ ദിനമായി ആചരിക്കുന്നു. സമുദ്ര ആവാസ വ്യവസ്ഥയുടെ ഭാഗമാണ് സ്രാവുകൾ. അതിനാൽ തന്നെ സ്രാവുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് സമുദ്ര ആവാസവ്യവസ്ഥയെ നന്നായി ബാധിക്കുന്നു. സ്രാവുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും അവയുടെ പ്രാധാന്യവും നിലനിൽപ്പിന്റെ ആവശ്യകതയെക്കുറിച്ചും സമൂഹത്തെ ബോധവത്കരിക്കാനും വേണ്ടിയാണ് ഇങ്ങനെയൊരു ദിവസം ആചരിക്കുന്നത്.

  1. സമുദ്ര ആവാസ വ്യവസ്ഥയെ സന്തുലിതമായി നിലനിർത്തുന്നതിൽ സ്രാവുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. സമുദ്രത്തിലെ മറ്റ് ജീവികളുടെ എണ്ണം നിയന്ത്രിക്കാനും ആരോഗ്യകരവും വൈവിധ്യപൂർണ്ണവുമായ സമുദ്ര അന്തരീക്ഷം നിലനിർത്താനും സ്രാവുകൾക്ക് സാധിക്കും.

2. 400 ദശവർഷത്തിലേറെയായി സമുദ്രത്തിൽ ജീവിക്കുന്ന മത്സ്യമാണ് സ്രാവ്. അതിനാൽ തന്നെ അവ കടലിന്റെ പുരാതന സംരക്ഷകരായി നിലകൊള്ളുന്നു. ഒന്നിലധികം തവണ വംശനാശ ഭീഷണി നേരിട്ട സ്രാവുകൾ അതിജീവിച്ചുകൊണ്ടേയിരുന്നു. പലതരത്തിലുള്ള സ്രാവുകളെ സമുദ്രത്തിൽ കാണാൻ സാധിക്കും.

3. ചിലയിനം സ്രാവുകൾ വേട്ടക്കാരാണെങ്കിലും ഒട്ടുമിക്ക സ്രാവുകളും മനുഷ്യർക്ക് ഭീഷണിയല്ല. എന്നാൽ ഫിന്നിങ് പോലുള്ള പ്രവർത്തനത്തിലൂടെ മനുഷ്യർ സ്രാവുകൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്നു.

4. ഈ ഘട്ടത്തിൽ സ്രാവുകളുടെ സംരക്ഷണത്തിന് വേണ്ടി സമൂഹത്തെ ബോധവത്കരിക്കുകയും അതിനുവേണ്ടി പ്രോത്സാഹനം നൽകുകയും ചെയ്യേണ്ടതുണ്ട്.

5. അക്വാറിയങ്ങൾ സന്ദർശിച്ചും തീര പ്രദേശങ്ങൾ വൃത്തിയാക്കിയും സമൂഹത്തിന്റെ പിന്തുണ ഇത്തരം കാര്യങ്ങളിൽ ആവശ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്