Malayalam Poem : കണക്കുമരം, അമീന ബഷീര്‍ എഴുതിയ കവിത

Chilla Lit Space   | Asianet News
Published : Feb 09, 2022, 05:09 PM IST
Malayalam Poem : കണക്കുമരം,  അമീന ബഷീര്‍ എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അമീന ബഷീര്‍ എഴുതിയ കവിത   

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

മേഘങ്ങള്‍ക്കു താഴെ
ആകാശച്ചെരുവില്‍
കണക്കുകൂട്ടലുകളുടെ
ഒരു മരം-
ഓരോ ഇലകളിലും
രേഖപ്പെടുത്തിയ പേരുകള്‍,
ചെയ്തുകൂട്ടിയ കര്‍മ്മങ്ങള്‍.


ബന്ധങ്ങളുടെ 
ആഴവേരുകള്‍
ഭൂമിയുടെ വിശാലതയെ
ചുറ്റിവരിയുന്നു.

ശിഖരങ്ങളില്‍ നിന്നും
പൊഴിയും ദലങ്ങള്‍
ബന്ധങ്ങളുടെ 
ആത്മാവിനെപ്പിണയുന്നു..

അടിമണ്ണോട് ചേര്‍ന്നു-
റങ്ങുന്ന അകലങ്ങള്‍
മൂലകങ്ങളായി അവ വീണ്ടും
പിറക്കുന്നു.
കര്‍മ്മങ്ങളുടെ 
കണക്കുകൂട്ടലുകളാല്‍
വീണ്ടും വളരുന്നു.

ഭൂമിയിലെ സര്‍വ്വപേരുകളും 
കര്‍മ്മങ്ങളും
ഈ വൃക്ഷം മാത്രമാണ്.

അതിനപ്പുറം 
ആകാശച്ചെരുവില്‍
നക്ഷത്രങ്ങള്‍ പുഞ്ചിരിക്കുന്നു,
ഭൂമിയെ മുഴുവനായി
നിലാവ് 
തഴുകിയുറക്കുന്നു.
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
Read more Articles on
click me!

Recommended Stories

'കൈയില്‍ യാനിസ് വരോഫാകിസിന്‍റെ ടെക്നോ ഫ്യൂഡലിസം'; കെ.സിക്ക് പിന്നാലെ പുസ്തക ദിനാശംസകൾ നേർന്ന് വി.ഡി. സതീശൻ
ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്‍ഷങ്ങള്‍, ഷൂന്‍താരോ താനീകവയുടെ കവിത