Malayalam Poem : ദ്വീപ്, രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത

Published : Oct 13, 2022, 02:25 PM IST
Malayalam Poem : ദ്വീപ്,  രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

ഞാനൊരു ദ്വീപെന്ന്
അവള്‍ നോവുന്നു,
എത്തിപ്പിടിച്ചെന്നു തോന്നുമ്പോള്‍
അകന്നു പോകുന്നൊരു ദ്വീപ്.

 

........................
Also Read : ഒരു സായാഹ്ന ദൃശ്യം, മൂസ എരവത്ത് എഴുതിയ കവിതകള്‍
Also Read : ന്നു-ന്നു- ന്നു- ന്നു -ന്നു, സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍

........................

 

ജീവിതത്തിന്റെ ഭിന്ന സംഖ്യകളെ
ചേര്‍ത്തുവെയ്ക്കാന്‍ ശ്രമിക്കുന്ന
ഒരു കര്‍ക്കിടക പെയ്ത്താണ് ഞാനെന്ന്
അവള്‍ക്കറിയില്ലല്ലോ

പൊരുന്നയിരിക്കുന്ന കോഴിയാണ്
ജീവിതം
കൊത്തിയകറ്റുവാന്‍ ശ്രമിക്കുന്നുണ്ട്
കഷ്ടപ്പാടിന്റെ കറുത്ത കൈകളെ,
എന്നിട്ടും!

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

രൂപാന്തരപ്പെടാറുണ്ട് ഞാന്‍
ഓരോ ഋതുവിലും
നിന്നില്‍ ഓളത്തുടിപ്പായി
ഓര്‍മ്മപ്പെരുക്കമായി

എന്നിട്ടും ;
പരിഭവത്തിന്റെ
പെരുമലയുമായി നീ വരുമ്പോള്‍
ഒരിളം തെന്നലായ് ഞാന്‍ തഴുകുന്നല്ലോ
കര കവിയുന്ന കര്‍ക്കിടകമെങ്കിലും
കവിതയായ് നിന്നില്‍ കതിരിടുന്നല്ലോ
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
click me!

Recommended Stories

ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്‍ഷങ്ങള്‍, ഷൂന്‍താരോ താനീകവയുടെ കവിത
Malayalam Short Story : കാട്ടുതീ, ടോണി ടീന്‍സ് എഴുതിയ ചെറുകഥ