Malayalam Poem : അവളുടെ വീട്, സൂര്യ സരസ്വതി എഴുതിയ കവിത

Chilla Lit Space   | Asianet News
Published : Jan 13, 2022, 03:07 PM IST
Malayalam Poem : അവളുടെ വീട്,   സൂര്യ സരസ്വതി എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സൂര്യ സരസ്വതി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

ഒറ്റയടിപ്പാതയുടെ അവസാനം
അവളുടെ വീട്.

നനഞ്ഞ മണ്ണ് കുഴച്ചുണ്ടാക്കിയ 
വീടിന്റെ ഭിത്തികൾ 
മഴയത്ത് ചോർന്നൊലിച്ചു. 

മെലിഞ്ഞ കൈത്തണ്ടകൾ കൊണ്ട് തീർത്ത 
വീടിന്റെ തൂണുകൾ 
താഴേക്കു നോക്കി പകച്ചു നിന്നു.

പ്രതീക്ഷയുടെ പഞ്ഞിപ്പുല്ലുകൾ കൊണ്ട് 
പണ്ടെങ്ങോ തീർത്ത വീടിന്റെ മേൽക്കൂര 
വാക്കുകളുടെ കുടുക്ക് പൊട്ടിച്ച്
പറന്നുതുടങ്ങി.

പൊള്ളുന്ന ഹൃദയത്തിൽനിന്നും 
ഒഴുകിപ്പടർന്ന ചുടുചോരകൊണ്ട് 
മെഴുകിയ തറയിൽ, 
രക്തം
തണുത്തുറഞ്ഞു കിടന്നു.

ഉറപ്പില്ലാത്ത അസ്ഥിവാരത്തിലെ 
കറുത്ത കരിങ്കൽ ചീളുകൾ 
അവളെ കുത്തിനോവിച്ചു. 
എത്രചേർത്തടച്ചാലും കാണുന്ന 
ജനൽ വിടവുകളിലെ കറുത്ത ശൂന്യത 
അവളെ ഭയപ്പെടുത്തി.

പ്രളയത്തിലും 
കൊടുങ്കാറ്റിലും 
അവൾ വീടിനെ മാറോടുചേർത്തു.

വെയിലിൽ നരച്ചും 
മഞ്ഞിൽ പുതഞ്ഞും  
മഴയിൽ നനഞ്ഞും 
അവളുടെ വീട് 
എന്നേ ജീർണ്ണിച്ചിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത