ഐഐഎംസി അലുമിനി അവാർഡുകൾ പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Mar 02, 2022, 05:15 PM IST
ഐഐഎംസി അലുമിനി അവാർഡുകൾ പ്രഖ്യാപിച്ചു

Synopsis

പ്രശസ്ത പത്രപ്രവർത്തകരായ ചിത്ര സുബ്രഹ്മണ്യം ഡ്യുവെല്ല, മധുകർ ഉപാധ്യായ, പ്രശസ്ത ഭരതനാട്യം നർത്തകി പത്മശ്രീ ഗീതാ ചന്ദ്രൻ, രാഹുൽ ശർമ, പാർത്ഥ ഘോഷ്വെ എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡുകൾ ലഭിച്ചു

ദില്ലി: ഐ ഐ എം സി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ) അലുമിനി അസോസിയേഷൻ ഇത്തവണത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. റിപ്പോർട്ടിംഗ്, പരസ്യം ചെയ്യൽ, പി ആർ & കമ്മ്യൂണിക്കേഷൻസ് തുടങ്ങി 8 വിഭാഗങ്ങളിലായാണ് ഐ ഐ എം സി അലുമിനി അസോസിയേഷൻ ആറാമത് അവാർഡ് പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച രാത്രി ദില്ലിയിലെ ഐ ഐ എം സി ആസ്ഥാനത്ത് നടന്ന വാർഷിക മീറ്റ്- കെഒഒകണക്ഷൻസ് 2022 പരിപാടിക്കിടെയായിരുന്നു പ്രഖ്യാപനം.

പ്രശസ്ത പത്രപ്രവർത്തകരായ ചിത്ര സുബ്രഹ്മണ്യം ഡ്യുവെല്ല, മധുകർ ഉപാധ്യായ, പ്രശസ്ത ഭരതനാട്യം നർത്തകി പത്മശ്രീ ഗീതാ ചന്ദ്രൻ, രാഹുൽ ശർമ, പാർത്ഥ ഘോഷ്വെ എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡുകൾ ലഭിച്ചു. സൗരഭ് ദ്വിവേദിയെയാണ് 'അലുമിനി ഓഫ് ദ ഇയർ' ആയി പ്രഖ്യാപിച്ചത്. ഏറ്റവും ഉയർന്ന തുകയ്ക്കുള്ള പുരസ്കാരം ലഭിച്ചത് കാർഷിക മേഖലയിലെ റിപ്പോർട്ടിംഗിനാണ്. ഒരു ലക്ഷം രൂപയുടെ ഈ പുരസ്കാരം നേടിയത് സൃഷ്‌ടി ജയ്‌സ്വാളാണ്. മറ്റ് പുരസ്കാരങ്ങൾക്ക് അമ്പതിനായിരം രൂപയാണ് ലഭിക്കുക.

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത