
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഒറ്റമരക്കാട്
ഋതുക്കളോട് പൊരുതിക്കൊണ്ടൊരുവള്‍
കാട് വഴിയാക്കുന്നു.
കാലംതെറ്റാതെ പൂക്കുന്നൊരു
വിഷാദത്തിന്റെ പൂന്തോപ്പിലവള്‍
ശലഭക്കുഞ്ഞുങ്ങള്‍ക്ക് പിറകെ
ഒറ്റവേരോടെ പായുന്നു.
ചതിയുടെ മധുരപ്പഴങ്ങള്‍
അടര്‍ത്തിയെടുത്ത്
ഒരിക്കല്‍ ഇലവിരിക്കുന്നൊരു
ഊഞ്ഞാല്‍ കൊമ്പിലേക്ക്
വിത്തുകാക്കുന്നു.
ഇലഞ്ഞിമണം കൊണ്ടൊരു കാറ്റ്
കാട്ടുതീയാല്‍ തകര്‍ന്നൊരു
കൂടിന്റെ മുറിവാറ്റലില്‍
ഇലത്തുമ്പിലൊരു കനവ് തുന്നുന്നു.
ഋതുഭേദങ്ങളോട് പൊരുതിത്തോറ്റ
ഒരുവള്‍
വേനലിനു കുറുകെ
സ്വപ്നത്തിന്റെ ഉറവൊരുക്കുന്നു.
ഒറ്റവേരോടെ
ചിറകു നീര്‍ത്തിക്കൊണ്ടൊരു
കാടുതന്നെയാവുന്നു.
വീണും വേച്ചെഴുന്നേറ്റും
വഴിതന്നെയാവുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...