
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
തൊട്ടപറമ്പന്‍ VS സാറാമ്മാ ചേട്ടത്തി
തൊട്ടപറമ്പന്റെ വീടിനു ചുറ്റും
കാട്ടുനെല്ലിക്കയും വീട്ടു നെല്ലിക്കയും
അരിനെല്ലിക്കയും പടര്‍ന്ന്
നാനാതരം നെല്ലിക്കകളങ്ങനെ
ഒന്നാവുന്നത്
പകല്‍ സ്വപ്നം കണ്ട് കണ്ട്
കണ്ണുകള്‍, കണ്ണുകള്‍ നീണ്ടു.
അവിടെയറ്റത്ത് വയലിനോട് ചേര്‍ന്ന്
തെങ്ങില്‍ കുടിയിരുപ്പ് സമരം കണക്കെ
ഇണകളിഷ്ടപ്പെടാത്ത കൂടുകള്‍.
സാറാമ്മ ചേട്ടത്തീടെ കോഴിക്കൂടിന്‍ വാല്
തൊട്ടപറമ്പന്റെ കോഴിക്കൂടിനടുത്ത്
പറ്റി വളര്‍ന്നു
കീഴെ മുളച്ചു പൊന്തിയ എറുമ്പു കൂറുകള്‍
ഞാഞ്ഞൂള്‍ പുറ്റുകള്‍
ചെതല്‍ പുറ്റിനകത്ത്
സങ്കല്പത്തിലെ തല നീട്ടാ പാമ്പുകള്‍
ഉറക്കമില്ലാ മൂളിച്ചയില്‍
കൂമനും കോക്കാച്ചിയും, പോക്കാച്ചിയും
ഭയമില്ലാതായി.
കളങ്ങളില്‍ കടും ചോപ്പ്
നീര് മുക്കി തുടച്ച്
പെണ്ണുങ്ങളുടെ മുടികള്‍
ഓവിലൂടെ അരിച്ചു കൂടി പാമ്പുകളായി
തല നീട്ടി കുശുകുശുത്തു
മറത്തു പറയാനാവാതെ
കോലം കെട്ടി.
സാറാമ്മ ചേട്ടത്തി നേരം പുലരുമ്പോള്‍
വീടിന്‍ മുറ്റം അരിച്ചു
പാല് സ്വയം വേവ് നോക്കി
കൊടിയിരിപ്പു ദേശത്തെ
പറങ്കി മാങ്ങ കണക്കുകളങ്ങനെ
നാല് വരി കോപ്പിയിലൊതുക്കാതെ
കുട്ടിത്തം മാന്തി നോക്കി.
തൊട്ടപറമ്പന്‍ കണ്ണൊന്നടച്ചാല്‍
അവിചാരിതമായി ചുരുങ്ങുന്ന
നേരമ്പോക്കുകള്‍ കേട്ട് ഇളിച്ചു.
അപ്പോഴും സാറാമ്മ ചേട്ടത്തി അരിച്ചു
കോഴി ഇരയ്ക്കു തത്തുന്നതു പോലെ
പൂവനെ പോലെ മൂരി നിവര്‍ന്നു.
അയാളങ്ങനെയങ്ങനെ
അയാളുടേതെന്നു കരുതിയ
സാമ്രാജ്യം
സാറാമ്മ ചേട്ടത്തിയുടെ
മിഴികളില്‍ ജ്വലിച്ചു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...