Malayalam Poem: പഴയ വീട്, രമ്യ അരുന്ധതി എഴുതിയ കവിത

Published : Feb 18, 2026, 04:50 PM IST
Remya Av

Synopsis

ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് രമ്യ അരുന്ധതി എഴുതിയ കവിത  . Asianet News Chilla Literary Space. Malayalam Poem by Ramya AV 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

പഴയ വീട്

ആഗ്രഹം പിറന്നതും
ഒടുങ്ങുന്നതും
നിന്നിലാണെന്ന്
തിരിച്ചറിയാതെ.

അതിരിന് വേലി ഇല്ലെങ്കില്‍
ഒരു വഴുക്കലില്‍
മറുലോകം കാണും
എന്നറിയാതെ.

ഭിത്തി വിണ്ടു കീറിയാല്‍
പിളര്‍പ്പാണെന്നറിയാതെ.

ബലത്തിനു നെടും തൂണാകാന്‍
നാല് തൂണ്‍
ഉറച്ചു നില്‍ക്കണമെന്നോര്‍ക്കാതെ
നാല് ഭാഗം വെച്ച നമ്മള്‍.

മനപാഠമാക്കിയ പാഠങ്ങളില്‍
വിട്ടു പോയ ഭാഗം.

ഉള്‍വനത്തിലെ തീയും
യുഗം താണ്ടിയ കാറ്റും.

മണ്ണിന്റെ നിശ്ചലതയ്ക്കപ്പുറം
ചിരസ്ഥായിയെന്ന
വെളിപാടിന്റെ സംഗീതം.

അന്തരീക്ഷോഷ്മാവിനും
നിരാസത്തിന്‍ ഉടമ്പടികള്‍.

നനഞ്ഞു കുതിര്‍ന്നൊരു മഴക്കാലം.

ഇത്രയും മൂത്ത് കയറാം
എന്ന് കാണിച്ച വേനല്‍
ഇത് വഴി പോയ്.

പഴയ വീട് പൊളിച്ചപ്പോള്‍
ആരോ കരഞ്ഞു.

പിന്നീട് ഒരിക്കലും തിരിച്ചു വരാത്ത ഒന്ന്
പോയ കാലത്തിലേക്ക് മടങ്ങി.

 

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
Read more Articles on
click me!

Recommended Stories

Malayalam Poem: നൃത്തവ്യാധി, കെ ആര്‍ രാഹുല്‍ എഴുതിയ കവിത
Malayalam Short Story : മൂന്നാം നാളിലെ വെളിപാട്, കാവ്യ തെരേസ എഴുതിയ ചെറുകഥ