'റാം c/o ആനന്ദി' വ്യാജ പതിപ്പ് നിര്‍മിച്ച് വിറ്റു, യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Published : Sep 26, 2024, 01:15 PM IST
'റാം c/o ആനന്ദി' വ്യാജ പതിപ്പ് നിര്‍മിച്ച് വിറ്റു, യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Synopsis

മറൈന്‍ ഡ്രൈവില്‍ നടന്ന ഗുണാകേവ് എക്സിബിഷന്‍ സെന്ററിലെ പുസ്തക സ്റ്റാളിലാണ് 'റാം c/o ആനന്ദി' എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്നതായി കണ്ടെത്തിയത്.

കൊച്ചി: യുവ എഴുത്തുകാരൻ അഖില്‍ പി ധര്‍മ്മജന്റെ 'റാം c/o ആനന്ദി' എന്ന നോവലിന്റെ വ്യാജപതിപ്പ് നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാനെതെരിയാണ് കേസെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് നടപടിയെടുത്തത്. മറൈന്‍ ഡ്രൈവില്‍ നടന്ന ഗുണാകേവ് എക്സിബിഷന്‍ സെന്ററിലെ പുസ്തക സ്റ്റാളിലാണ് 'റാം c/o ആനന്ദി' എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് പ്രസാധകരായ ഡിസി ബുക്സ് പരാതി നൽകുകയായിരുന്നു. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് കേസെടുത്തത്. 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത