
തൃശ്ശൂർ: മലയാളിയായ ദീപൻ ശിവരാമൻ സംവിധാനം ചെയ്ത ഇംഗ്ലീഷ് നാടകം 'ഡാര്‍ക് തിംഗ്സ്' വ്യത്യസ്തമാകുന്നത് അതിന്‍റെ ദൃശ്യഭംഗികൊണ്ടാണ്. ദൃശ്യസാധ്യത പരമാവധി പ്രയോജനപ്പെടുത്തിയുളള, നാടകത്തിന്‍റെ പശ്ചാത്തലവും രംഗപടവും തൃശൂരിലെ കാണികള്‍ക്ക് പുതിയ അനുഭവമാകുകയായിരുന്നു.
ഇരുണ്ട കാലത്ത് ജീവിക്കുന്ന മനുഷ്യരെ ഒന്നൊന്നായി വേദിയിലെത്തിക്കുകയാണ് ഡാര്‍ക്ക് തിംഗ്സ്. ഏഷ്യൻ ഭൂവിഭാഗത്തിലെ തൊഴിലാളികള്‍ അനുഭവിക്കേണ്ടി വന്ന യുദ്ധവും പലായനവും അഭയാര്‍ത്ഥി ജീവിതവുമാണ് നാടകത്തിന്‍റെ പ്രമേയം.
'ഖസാക്കിന്‍റെ ഇതിഹാസം' മുതൽ 'ദ കാബിനറ്റ് ഓഫ് ഡോ. കാലിഗറി' വരെ വ്യത്യസ്ഥങ്ങളായ വിഷയങ്ങൾ അരങ്ങിലെത്തിച്ച ദീപന്‍റെ ഓരോ നാടകവും ഓരോ പുതിയ ദൃശ്യാനുഭവമാണ്. വെളിച്ചത്തിന്‍റെയും വീഡിയോയുടേയുമടക്കം വിവിധ സാധ്യതകൾ തേടുന്ന അവതരണരീതിയാണ് ഈ നാടകങ്ങളുടെ സവിശേഷത.
60 ലേറെ നാടകങ്ങള്‍ സംവിധാനം ചെയ്ത ദീപൻ ശിവരാമൻ നടന്‍റെ ശരീരവും ശബ്ദവും സംഗീതവും ചേര്‍ത്തുളള ദൃശ്യംബിംബങ്ങളാണ് ഡാര്‍ക് തിംഗ്സില്‍ ഒരുക്കിയിരിക്കുന്നത്. നാടകം അരങ്ങിലെത്തിച്ചത് ദില്ലിയിലെ പെർഫോമൻസ് സ്റ്റഡീസ് കളക്ടീവാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam