സോഡ കുടിക്കാന്‍ എത്തിയ 10 വയസുകാരനെ ഭീഷണിപ്പെടുത്തി പീഡനം: കടയുടമയായ മധ്യവയസ്‌കന്‌ 43 വര്‍ഷം കഠിനതടവും പിഴയും

Published : Nov 24, 2024, 01:16 AM IST
സോഡ കുടിക്കാന്‍ എത്തിയ 10 വയസുകാരനെ ഭീഷണിപ്പെടുത്തി പീഡനം: കടയുടമയായ മധ്യവയസ്‌കന്‌ 43 വര്‍ഷം കഠിനതടവും പിഴയും

Synopsis

പാണ്ടിക്കാട്‌ പൊലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മൂന്ന്‌ വകുപ്പുകളിലായാണ്‌ ശിക്ഷ വിധിച്ചത്‌.  

മലപ്പുറം : സോഡ കുടിക്കാന്‍ എത്തിയ 10 വയസ്സുകാരനെ വശീകരിച്ച്‌ കടയ്‌ക്കുള്ളിലേക്ക്‌ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്‌കന്‌ 43 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ.  പാണ്ടിക്കാട്‌ തമ്പാനങ്ങാടി മണ്ണംകുന്നന്‍ എം.കെ. മുനീറി(54)നെയാണ്‌ പെരിന്തല്‍മണ്ണ ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷല്‍ കോടതി ജഡ്‌ജ് എസ്‌. സൂരജ്‌ ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവനുഭവിക്കണം.

2021 ഏപ്രില്‍ 11ന്‌ ഉച്ചക്ക്‌ പാണ്ടിക്കാട്‌ തമ്പാനങ്ങാടിയിൽ പ്രതിയുടെ കടയില്‍ സോഡ കുടിക്കാന്‍ എത്തിയ കുട്ടിയെ വശീകരിച്ച്‌ കടയ്‌ക്കുള്ളിലേക്ക്‌ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. പാണ്ടിക്കാട്‌ പൊലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മൂന്ന്‌ വകുപ്പുകളിലായാണ്‌ ശിക്ഷ വിധിച്ചത്‌.

ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ സംഖ്യയില്‍ ഒരു ലക്ഷം രൂപ അതിജീവിതന്‌ നല്‍കാനും വിക്‌ടിം കോമ്ബന്‍സേഷന്‍ പ്രകാരം മതിയായ നഷ്‌ടപരിഹാരം നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ്‌ അഥോറിറ്റിക്ക്‌ നിര്‍ദേശം നല്‍കി.

പാണ്ടിക്കാട്‌ പോലീസ്‌ ഇന്‍സ്‌പെക്‌ടറായിരുന്ന കെ. റഫീഖ്‌ ആണ്‌ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌. പ്രോസിക്യൂഷന്‌ വേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. സപ്‌ന പി. പരമേശ്വരത്‌ ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

ന്നശേഷിക്കാരിയായ 20-കാരിയെ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ