
കൊല്ലം: അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളിൽ ഒരാൾ മരിച്ചതായി സ്ഥിരീകരണം. അഞ്ചുതെങ്ങ് പുത്തൻമണ്ണ് സ്വദേശി പത്ത് വയസുകാരനായ ജിയോ തോമസാണ് മരിച്ചത്. ഈ കുട്ടിക്കൊപ്പം കാണാതായ അഞ്ചുതെങ്ങ് സ്വദേശിയായ ആഷ്ലി ജോസിന് (15) വേണ്ടിയാണ് തെരച്ചിൽ നടത്തുന്നത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. വലിയ പള്ളിക്ക് സമീപം കടലിൽ ഇറങ്ങിയതായിരുന്നു വിദ്യാർത്ഥികളുടെ അഞ്ചംഗസംഘം. പത്ത് വയസുകാരനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അഞ്ചുതെങ്ങ് പൊലീസും കോസ്റ്റൽ പൊലീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും സംയുക്തമായിട്ടാണ് തെരച്ചിൽ തുടരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam