തൃശ്ശൂര്‍ ചേലക്കരയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരി മരിച്ചു

Published : Aug 13, 2024, 10:50 AM IST
തൃശ്ശൂര്‍ ചേലക്കരയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരി മരിച്ചു

Synopsis

പുറത്ത് പോയി തിരിച്ചെത്തിയ  അച്ഛൻ റെജിയാണ് മകളെ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടത്.

ചേലക്കര: കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി - ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ  അച്ഛൻ റെജിയാണ് മകളെ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടത്. ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
രണ്ടരയോടെ പിസ ഡെലിവറി ചെയ്യാനെത്തി ഫ്ലാറ്റിലെ ലിഫ്റ്റിൽ കയറി, പുറത്തിറങ്ങിയത് ഫയര്‍ഫോഴ്സിന്റെ സഹായത്തിൽ