സർക്കാരിന്റെ 100 ദിന കർമ പരിപാടി; മീശപ്പുലിമലയിലേക്കും റാണിപുരത്തേക്കും ട്രക്കിങ് ക്യാമ്പ്, അപേക്ഷകൾ ക്ഷണിച്ചു

Published : Aug 15, 2026, 01:21 PM IST
meesappulimala

Synopsis

റാണിപുരത്തെ ട്രക്കിങ് ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സെപ്റ്റംബർ രണ്ടിനു മുമ്പും മീശപ്പുലിമലയിലെ ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സെപ്റ്റംബർ എട്ടാം തിയതിയ്ക്കു മുമ്പും താഴെപ്പറയുന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം.

തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ എട്ടാം തിയതി കാസർഗോഡ് റാണിപുരത്തേക്കും സെപ്റ്റംബർ 16, 17 തിയതികളിലായി (രണ്ട് ദിന പരിപാടി) ഇടുക്കി ജില്ലയിലെ മീശപ്പുലിമലയിലേക്കും ട്രക്കിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. റാണിപുരത്തെ ട്രക്കിങ് ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സെപ്റ്റംബർ രണ്ടിനു മുമ്പും മീശപ്പുലിമലയിലെ ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സെപ്റ്റംബർ എട്ടാം തിയതിയ്ക്കു മുമ്പും താഴെപ്പറയുന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 83 04 98 39 87 (എറണാകുളം ജില്ലാ ഓഫീസർ), 94 96 14 63 93 (സ്പെഷ്യൽ ഓഫീസർ).

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുവത്വത്തിൻറെ ശരികളെ രാഷ്ട്രം പിന്തുണയ്ക്കുന്നത് ഇന്ത്യൻ ജനാധിപത്യ അടിത്തറ ശക്തമായതിനാൽ: മന്ത്രി എം ലിജു
സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്