മുരിക്കാശ്ശേരിയിൽ പത്താം ക്ലാസുകാരി ഗർഭിണിയായി; ബന്ധുവായ 19കാരന്‍ അറസ്റ്റില്‍

Published : Aug 25, 2022, 10:31 AM IST
മുരിക്കാശ്ശേരിയിൽ പത്താം ക്ലാസുകാരി ഗർഭിണിയായി; ബന്ധുവായ 19കാരന്‍ അറസ്റ്റില്‍

Synopsis

സംഭവത്തിൽ ബന്ധുവും അയൽ വാസിയുമായ 19 കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. സംശയം തോന്നിയ അമ്മ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.   

മുരിക്കാശ്ശേരി: ഇടുക്കി മുരിക്കാശ്ശേരിയിൽ പത്താം ക്ലാസുകാരി ഗർഭിണിയായി. സംഭവത്തിൽ ബന്ധുവും അയൽ വാസിയുമായ 19 കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. സംശയം തോന്നിയ അമ്മ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 

അതിനിടെ, ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.  കേസ് ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് പ്രതികളുടെ കുടുംബം ഒത്തുതീർപ്പിന് സമ്മർദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. ഇതിനു പിന്നാലെ പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ല എന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതികൾക്കൊപ്പം നിന്ന പൊലീസ് കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ചത് പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കി എന്ന് ബന്ധുക്കൾ ആരോപിച്ചു

പെൺകുട്ടി ജീവനൊടുക്കിയതിന് പിന്നാലെ, സംബൽ ജില്ലയിലെ കുഡ്‍ഫത്തേഗഡ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന സം ഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. വിരേഷ് എന്നയാളെയാണ് അറസ്റ്റിലായത്. ജിനേഷ്, സുവേന്ദ്ര, ബിപിൻ എന്നീ മൂന്ന് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി ചക്രേഷ് മിശ്ര പറഞ്ഞു. കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് കാണിച്ച് ഓഗസ്റ്റ് 15ന് ആണ് പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചത്. എന്നാൽ ഇതിന് പിന്നാലെ പ്രതികളുടെ കുടുംബം കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള സമ്മർദ്ദം ശക്തമാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം