ആക്രമിക്കാനെത്തിയ തെരുവുനായയെ തിരിച്ചാക്രമിച്ച് പത്താംക്ലാസുകാരന്‍; നായ ചത്തു, കുട്ടിക്ക് കടിയേറ്റു

By Web TeamFirst Published Jun 8, 2021, 12:54 PM IST
Highlights

രണ്ടാഴ്ച മുമ്പ് നിരവധി പേരെ കടിച്ചതിന് പിന്നാലെ ഇന്നലെയും നിരവധി പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിന് പിന്നാലെയാണ് തന്നെ കടിക്കാന്‍ വന്ന നായയെ ഇയാസ് നേരിട്ടത്. പരിക്കേറ്റ ഇയാസ് അബ്ദുള്ള വടകര താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സ നേടി.
 

കോഴിക്കോട്: തന്നെ ആക്രമിക്കാനെത്തിയ തെരുവ് നായയെ തിരിച്ച് ആക്രമിച്ച് പത്താം ക്ലാസുകാരന്‍. സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് നായയുടെ കടിയേല്‍ക്കുകയും നായ ചാകുകയും ചെയ്തു. വടകര എളയടത്താണ് സംഭവം. പത്താം ക്ലാസുകാരന്‍ ഇയാസ് അബ്ദുള്ളക്കാണ് കടിയേറ്റത്.

രണ്ടാഴ്ച മുമ്പ് നിരവധി പേരെ കടിച്ചതിന് പിന്നാലെ ഇന്നലെയും നിരവധി പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിന് പിന്നാലെയാണ് തന്നെ കടിക്കാന്‍ വന്ന നായയെ ഇയാസ് നേരിട്ടത്. പരിക്കേറ്റ ഇയാസ് അബ്ദുള്ള വടകര താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സ നേടി. ആര്‍എസി ഹൈസ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിയായ ഇയാസ് അബ്ദുള്ളയെ കടിച്ച ഉടന്‍ തന്നെ നായയെ ഇയാസ് അബ്ദുള്ള സാഹസികമായി കീഴ്‌പ്പെടുത്തി കൊല്ലുകയായിരുന്നു.

ഇയാസിനെ കൂടാതെ മരുന്നൂര്‍ റഷീദിന്റെ മകന്‍ മുഹമ്മദ് സയാനും (7) പരിക്കേറ്റു.  രയരോത്ത് മുഹമ്മദിന്റെ മകനാണ് ഇയാസ്. ഗുരുതരമായി കടിയേറ്റ മുഹമ്മദ് സയാനെകോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമകാരിയായ നായയെ കൊലപ്പെടുത്തിയതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പത്താം തരം വിദ്യാര്‍ഥിയുടെ ധീരതയെ പ്രശംസിച്ച് നാട്ടുകാര്‍ രംഗത്തെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!