
കോഴിക്കോട്: പുതുതായി വന്ന 467 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12500 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 79224 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 109 പേര്‍ ഉള്‍പ്പെടെ 715 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 216 പേര്‍ മെഡിക്കല്‍ കോളേജിലും 64 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 96 പേര്‍ എന്‍.ഐ.ടി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 58 പേര്‍ ഫറോക്ക് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 174 പേര്‍ എന്‍.ഐ.ടി മെഗാ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 45 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും 62 പേര്‍ എ ഡബ്ലിയു എച്ച് എഫ് എല്‍ ടി സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 91 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
1982 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 69837 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 67642 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 65899 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളില്‍ 2195 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 141 പേര്‍ ഉള്‍പ്പെടെ ആകെ 3226 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 608 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും, 2560 പേര്‍ വീടുകളിലും, 58 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 26754 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 44 പേര്‍ രോഗമുക്തി നേടി.
1 ) കോഴിക്കോട് കോര്‍പ്പറേഷന്‍ - 8
2) തൂണേരി - 1
3) വില്യാപ്പളളി - 2
4) പുറമേരി - 4
5) ചേമഞ്ചേരി - 1
6) ഓമശ്ശേരി - 3
7) ഒളവണ്ണ - 2
8) വടകര - 4
9) കോടഞ്ചേരി -1
10) കൂടരഞ്ഞി - 1
11) കൂരാച്ചുണ്ട് - 4
12) കൊയിലാണ്ടി - 5
13) പെരുമണ്ണ - 1
14) ചെക്യാട് - 1
15) ഒഞ്ചിയം - 1
16) തിരുവളളൂര്‍ - 1
കൂടാതെ മററു ജില്ലകളില്‍ നിന്നുമുളള 4 പേര്‍ ( കണ്ണൂര്‍- 1, വയനാട് - 2, മലപ്പുറം - 1 )
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam