കൊടുംക്രൂരത; പത്തനംതിട്ടയിൽ 13 വയസുകാരനെ ക്രൂരമായി മർദ്ദിച്ചു, പിതാവ് ലഹരിക്ക് അടിമയെന്ന് സൂചന

Published : Feb 26, 2025, 01:24 PM ISTUpdated : Feb 27, 2025, 09:41 AM IST
കൊടുംക്രൂരത; പത്തനംതിട്ടയിൽ 13 വയസുകാരനെ ക്രൂരമായി മർദ്ദിച്ചു, പിതാവ് ലഹരിക്ക് അടിമയെന്ന് സൂചന

Synopsis

പൊലീസിലേക്ക് പരാതി നല്‍കാന്‍ ധൈര്യമില്ലാത്തതിനെത്തുടര്‍ന്ന് സി ഡബ്ല്യൂ സിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

പത്തനംതിട്ട: കൂടലിൽ 13 വയസ്സുകാരനെ പിതാവ് ക്രൂരമായി മർദ്ദിച്ചു. പിതാവ് ലഹരിക്ക് അടിമയെന്ന് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ ബെല്‍റ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങളാണ് കാണാനാകുന്നത്. സി ഡബ്ല്യൂ സിയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുള്ളത്. സി ഡബ്ല്യൂ സിയാണ് കൂടല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഈ പരാതി നല്‍കിയിരിക്കുന്നത്. പൊലീസിലേക്ക് പരാതി നല്‍കാന്‍ ധൈര്യമില്ലാത്തതിനെത്തുടര്‍ന്ന് സി ഡബ്ല്യൂ സിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. അങ്ങനെയാണ് സി ഡബ്ല്യൂ സി പരാതി ഏറ്റെടുത്ത് പൊലീസിന് കൈമാറിയത്. 

നിലവില്‍ പരാതി കൂടല്‍ പൊലീസിന്റെ പരിഗണനയിലാണ്. ദൃശ്യങ്ങളിലുള്ളത് ആരൊക്കെയാണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. രാജേഷ് എന്നയാളാണ് കുട്ടിയെ അടിക്കുന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരാതിപ്പെട്ടത് അടുത്ത ബന്ധുക്കള്‍ തന്നെയാണ്. അതിനാല്‍ അവരും പരസ്യമായി പ്രതികരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. വിവരങ്ങള്‍ പരിശോധിച്ച് സി ഡബ്ല്യൂ സി നല്‍കിയ വീഡിയോ അടക്കം കണക്കിലെടുത്ത് മുന്നോട്ട് പോകാനൊരുങ്ങുകയാണ് പൊലീസ്. 

തൃശൂർ പൊന്നൂക്കരയിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ, മദ്യലഹരിയിലെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ