
തൃശൂർ: അരിമ്പൂരിൽ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു. മനക്കൊടി ഏലോത്ത് ശങ്കരയ്ക്കൽ വീട്ടിൽ പ്രതീഷ് - മായ ദമ്പതികളുടെ മകൻ അക്ഷയ് ആണ് മരിച്ചത്. ഉച്ചയ്ക്കായിരുന്നു സംഭവം. കൂട്ടുകാരായ 5 സുഹൃത്തുക്കളുമൊത്ത് പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രക്കുളത്തിലേക്ക് കുളിക്കാനിറങ്ങുകയായിരുന്നു. അക്ഷയ് മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ നിലവിളിച്ച് ആളെക്കൂട്ടി. ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരിമ്പൂര്‍ സ്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. അച്ഛൻ പ്രതീഷ് വിദേശത്താണ്. രണ്ടു സഹോദരങ്ങളുണ്ട്. അന്തിക്കാട് പോലീസ് എസ്ഐ എ ഹബീബിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam