കൂടലിൽ 14കാരന്റെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ടടിച്ച സംഭവം; അച്ഛൻ രാജേഷ് അറസ്റ്റിൽ

Published : Feb 27, 2025, 09:42 AM IST
കൂടലിൽ 14കാരന്റെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ടടിച്ച സംഭവം; അച്ഛൻ രാജേഷ് അറസ്റ്റിൽ

Synopsis

ജുവനയിൽ  ജസ്റ്റിസ് ആക്ട് അടക്കം വകുപ്പുകൾ ചുമത്തി ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.  

പത്തനംതിട്ട: കൂടലിൽ 14 കാരനെ മർദ്ദിച്ച സംഭവത്തിൽ അച്ഛൻ രാജേഷ് കുമാർ അറസ്റ്റിൽ. മകനെ സംരക്ഷിക്കാൻ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏൽപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന് എഫ് ഐ ആർ. കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട്  അടിച്ചു. ജുവനയിൽ  ജസ്റ്റിസ് ആക്ട് അടക്കം വകുപ്പുകൾ ചുമത്തി ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.  

ഇന്നലെയാണ് സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തു വന്നത്. ഇന്നലെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കിയിരുന്നു. സി ഡബ്ല്യൂ സിയാണ് കൂടല്‍ പൊലീസ് സ്റ്റേഷനിലേക്ക് പരാതി നല്‍കിയത്. പൊലീസിലേക്ക് പരാതി നല്‍കാന്‍ ധൈര്യമില്ലാത്തതിനെത്തുടര്‍ന്ന് സി ഡബ്ല്യൂ സിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നു. അങ്ങനെയാണ് സി ഡബ്ല്യൂ സി പരാതി ഏറ്റെടുത്ത് പൊലീസിന് കൈമാറിയത്. 

ജൂനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണം; ചെവി മുറിഞ്ഞുപോയ വിദ്യാർത്ഥിക്ക് അധ്യാപകര്‍ ചികിത്സ വൈകിപ്പിച്ചെന്ന് പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ