രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ എംവിഡി തടഞ്ഞു; വാഹനമോടിച്ച 'കുട്ടി' ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Published : Jan 24, 2025, 09:57 PM ISTUpdated : Jan 24, 2025, 10:06 PM IST
രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ എംവിഡി തടഞ്ഞു; വാഹനമോടിച്ച 'കുട്ടി' ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Synopsis

ആലപ്പുഴ ചേർത്തല മായിത്തറയിൽ പിക്കപ്പ് വാൻ ഓടിച്ച് രാജസ്ഥാൻ സ്വദേശിയായ 12കാരൻ. എംവിഡി വാഹനം തടഞ്ഞതോടെ 12കാരൻ ഓടിരക്ഷപ്പെട്ടു. 

ആലപ്പുഴ:ആലപ്പുഴ ചേർത്തല മായിത്തറയിൽ പിക്കപ്പ് വാൻ ഓടിച്ച് രാജസ്ഥാൻ സ്വദേശിയായ 12കാരൻ. എംവിഡി വാഹനം തടഞ്ഞതോടെ 12കാരൻ ഓടിരക്ഷപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയിലാണ് 12 വയസുകാരനാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയത്. വഴിയോര കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. മായിത്തറയിൽ മോട്ടോര്‍ വാഹന വകുപ്പ് പതിവായിട്ടുള്ള വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

ഇതിനിടയിലെത്തിയ പിക്കപ്പ് വാൻ തടഞ്ഞുനിര്‍ത്തി. തുടര്‍ന്നാണ് വാഹനമോടിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് മനസിലായത്. എംവിഡി ഉദ്യോഗസ്ഥരെ കണ്ട ഉടനെ കുട്ടി ഓടിരക്ഷപ്പെട്ടു. വാഹനത്തിന്‍റെ താക്കോലുമായാണ് ഓടിരക്ഷപ്പെട്ടത്. തുടര്‍ന്ന് എംവിഡി അധികൃതര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വാഹനം നികുതി അടച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

താക്കോൽ ഇല്ലാത്തതിനാ. ക്രെയിൻ ഉപയോഗിച്ച് വാഹനം ചേര്‍ത്തല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പിക്കപ്പ് വാനിൽ ഉയരത്തിൽ ടാര്‍പോളിൻ കെട്ടി അതിനുള്ളിലാണ് വഴിയോര കച്ചവടത്തിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. അനുവദിച്ചതിലും കൂടുതൽ ഉയരത്തിൽ പിന്നിൽ കമ്പി ഉപയോഗിച്ച് അതിലേക്ക് ടാര്‍പോളിൻ വലിച്ചുകെട്ടിയുള്ള വാഹനം റോഡിലൂടെ പോകുന്നത് കണ്ട ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. 

മുടിക്ക് കുത്തിപ്പിടിച്ച് അടിച്ചു, നിലത്ത് തള്ളിയിട്ടു, കൊല്ലത്ത് 14കാരിയെ ക്രൂരമായി മർദിച്ച 53കാരൻ അറസ്റ്റിൽ

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ