കുന്നംകുളത്ത് വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Published : Feb 23, 2025, 04:17 PM IST
കുന്നംകുളത്ത് വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Synopsis

സോയയെ ഇന്നലെ വൈകീട്ട് 5 മണിയോടെ വീടിനുള്ളിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

തൃശൂർ : കുന്നംകുളം എയ്യാലിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ–ഗീത ദമ്പതികളുടെ മകൾ 15 വയസുള്ള സോയ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയോടെ വീടിനുള്ളിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് അമ്മ ഗീത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ തന്നെ സോയയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ആംബുലൻസിൽ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിയിരിക്കെ ഇന്ന് പുലർച്ചെ 5 മണിയോടെ മരിക്കുകയായിരുന്നു. എരുമപ്പെട്ടി ഗവ.ഹയർ സെക്കന്‍ററി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. എരുമപ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. കാശിനാഥ്, സോന എന്നിവർ സഹോദരങ്ങളാണ്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അസ്വഭ്വാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Read More : 'ടെലിഫോൺ പോസ്റ്റ് പാളത്തിലിട്ടത് ജീവഹാനി വരുത്താൻ'; കുണ്ടറയിലേത് ട്രെയിൻ അട്ടിമറി ശ്രമമെന്ന് എഫ്ഐആർ,അന്വേഷണം

 (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്