
മങ്കട(മലപ്പുറം): അബദ്ധത്തില്‍ പിതാവില്‍ നിന്ന് വെടിയേറ്റ് 15 വയസ്സുകാരന്‍ ആശുപത്രിയില്‍. സംഭവത്തില്‍ പിതാവും സഹോദരനും അറസ്റ്റില്‍. സഹോദരങ്ങളായ കടന്നമണ്ണ പങ്ങിണിക്കാടന്‍ ജാഫറലി (49), ഉസ്മാന്‍(47) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 10.30ഓടെ വെള്ളില കുരങ്ങന്‍ചോലയിലാണ് സംഭവം. പിതാവ് ഉസ്മാനില്‍ നിന്നാണ് മകന് അബദ്ധത്തില്‍ വെടിയേറ്റത്.
പരിക്കേറ്റ കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നായാട്ടിനിടെയാണ് സംഭവമെന്നാണ് പൊലീസ് നിഗമനം. മനഃപൂര്‍വമല്ലാത്ത നരഹത്യ ശ്രമത്തിനും അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്തതിനും മങ്കട പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam