
ചെർക്കള: കാസർകോട് മണ്ണെണ്ണ ഉള്ളിൽച്ചെന്ന് പത്താംക്ലാസ് വിദ്യാർഥി മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെ.എം.ഫമീനയുടെയും മകൻ എം എ ഉമ്മർ അഫ്ത്വാബുദ്ദീൻ (16) ആണ് മരിച്ചത്. പത്താം ക്ലാസ് പരീക്ഷക്കിടെയാണ് വിദ്യാർഥി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചത്. നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അഫ്ത്വാബുദ്ദീൻ. വെള്ളിയാഴ്ച രാവിലെ നടന്ന പരീക്ഷ ഉൾപ്പെടെ നാല് പരീക്ഷകൾ കുട്ടി എഴുതിയിരുന്നു. സഹോദരങ്ങൾ: അഫീല, ഫാത്വിമ.
ചികിത്സാ ചെലവ് താങ്ങാനായില്ല, അമിതമായി ഓക്സിജൻ ശ്വസിച്ച് യുവാവ് ഹോട്ടൽമുറിയിൽ ജീവനൊടുക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam