റോഡില്ല, അരിവാൾ രോഗം മൂർച്ഛിച്ച 16കാരനെ 1.5 കി.മി കസേരയിൽ ചുമന്നു, ആശുപത്രിയിലെത്തിച്ച ആദിവാസി ബാലൻ മരിച്ചു

Published : Jan 05, 2026, 01:21 PM IST
Sickle Cell Disease

Synopsis

രോഗം മൂർച്ഛിച്ചതോടെ അമ്പുമല ആദിവാസി നഗറി നഗറില്‍നിന്ന് റോഡ് ഇല്ലാത്തതിനാല്‍ ഗോപിയെ കസേരയില്‍ ഇരുത്തി ചുമന്നാണ് ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള നിലമ്പൂര്‍-നായാടം പൊയില്‍ റോഡിലേക്ക് എത്തിച്ചത്.

മലപ്പുറം: എടവണ്ണ ചാലിയാറിലെ ആദിവാസി ഉന്നതിയിലെ അരിവാള്‍ രോഗം ബാധിച്ച കൗമാരക്കാരന്‍ മരിച്ചു. ചാലിയാര്‍ അമ്പുമല ആദിവാസി നഗറിലെ ഗോപി എ.ആര്‍ (16) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. ചാലിയാര്‍ പഞ്ചായത്തിലെ അമ്പുമല ആദിവാസി നഗറിലെ രാജുവിന്റെ മകനാണ് ഗോപി. അരിവാള്‍ രോഗത്തിന് (സിക്കിള്‍ സെല്‍ അനീമിയ) ചികിത്സയിലായിരുന്നു ഗോപി. ദിവസങ്ങളായി രോഗം ബാധിച്ചു ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂർച്ഛിച്ചതോടെ അമ്പുമല ആദിവാസി നഗറി നഗറില്‍നിന്ന് റോഡ് ഇല്ലാത്തതിനാല്‍ ഗോപിയെ കസേരയില്‍ ഇരുത്തി ചുമന്നാണ് ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള നിലമ്പൂര്‍-നായാടം പൊയില്‍ റോഡിലേക്ക് എത്തിച്ചത്.

ഇവിടെ നിന്നും ജീപ്പില്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം ആറ് മണിയോടെ ഗോപി മരണപ്പെടുകയായിരുന്നു. മാതാവ്: ബന്ദു. രണ്ട് സഹോദരങ്ങളുണ്ട് ഗോപിക്ക്. ജനിതക രോഗമായ അരിവാള്‍ രോഗത്തിനെതിരെയുള്ള ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായിരുന്നു. ആരോഗ്യവകുപ്പ് അധികൃതര്‍ ഇവിടങ്ങളില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് വീട്ടുകാരുമായി സംസാരിച്ചിരുന്ന 19കാരി കുഴഞ്ഞുവീണു മരിച്ചു; മരണകാരണം അവ്യക്തം
സഹോദരന്മരടക്കം 3 പേർ, പകൽ ഓൺലൈൻ ഡെലിവറി, രാത്രി സ്ത്രീകൾ മാത്രമുള്ള വീട് നോക്കിയെത്തും; കൊല്ലത്ത് സിസിടിവി മോഷ്ടിച്ച യുവാക്കൾ പിടിയിൽ