കോഴിക്കോട് ജില്ലയിൽ 17 കണ്ടെയ്ന്‍മെന്‍റ് സോണുകൾ കൂടി: 15 പ്രദേശങ്ങളെ ഒഴിവാക്കി

By Web TeamFirst Published Aug 22, 2020, 8:01 AM IST
Highlights

ജില്ലയില്‍ 158 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 136 കേസുകളും സമ്പർക്കം വഴിയാണ്.
 

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പുതുതായി 17 പ്രദേശങ്ങൾ കണ്ടെയ്ന്‍മെന്‍റ്  സോണുകൾ പ്രഖ്യാപിച്ചു. കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് കകണ്ടെയ്ന്‍മെന്‍റ്  സോണുകളുടെ പ്രഖ്യാപനം.  ജില്ലയില്‍ 158 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 136 കേസുകളും സമ്പർക്കം വഴിയാണ്.

കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ ഡിവിഷൻ 1 - പനക്കോട്, കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 12-വടക്കുംമുറി, പുതുപ്പാടി
ഗ്രാമപഞ്ചായത്തിലെ വാർഡ് 15-പെരുമ്പള്ളി, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 21- കരിയാത്തൻക്കാവ്, വാർഡ് 18 ഇയ്യാട്, വാർഡ് 4 മുപ്പറ്റക്കര, നന്മണ്ട ഗ്രാമപഞ്ചായത്തിലെ വാർഡ് 8 - തളി (പടിഞ്ഞാറ് - സന്താനഗോപാല ക്ഷേത്രം, കിഴക്ക് - പാണ്ടിക്കാട് താഴെ പാലം, വടക്ക് - നെരോത്ത് മുക്ക്, തെക്ക്- മൊടത്ത്യാലക്ക് ഉൾപ്പെടുന്ന പ്രദേശം) എന്നീ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്‍റ്  സോണ്‍ ആക്കി.

കായക്കൊടി ഗ്രാമപഞ്ചായത്തിലെ വാർഡ് 9 - മുട്ടുനട, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് 1-ഇരിങ്ങല്ലൂർ, വടകര മുൻസിപ്പാലിറ്റിയിലെ ഡിവിഷൻ 36- കറുകയിൽ ,ഡിവിഷൻ 25-കോക്കഞ്ഞാത്ത്, കക്കോടി ഗ്രാമപഞ്ചായത്തിലെ വാർഡ് 21- ഒറ്റ തെങ്ങ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 16-വികാസ് നഗർ, വാർഡ് 14 - വെങ്ങളം വെസ്റ്റ്, തുറയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 8 - മുഖവൂർ , പയ്യോളി മുൻസിപ്പാലിയിലെ ഡിവിഷൻ 22- ഭജനമഠം, കോഴിക്കോട് കോർപ്പറേഷനിലെ ഡിവിഷൻ 72 ൻ്റെ തെക്ക്- എക്സിബിഷൻ റോഡ്, വടക്ക് - ഭട്ട് റോഡിൻറെ അവസാന ഭാഗം, കിഴക്ക് - ബീച്ച് റോഡ്, പടിഞ്ഞാറ് - അറബിക്കടൽ ഇതിനിടയിലുള്ള പ്രദേശം എന്നിവയും പുതിയ  കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്.

ജില്ലയിലെ 15 പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്‍റ്  സോണിൽ നിന്നും ഒഴിവാക്കി. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 4, 6, മുക്കം മുൻസിപ്പാലിറ്റിയിലെ ഡിവിഷൻ 22, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 8, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 1, 5, 6, 7, 8, 9, 10, 11, 12, 13, 14, 15 എന്നീ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്‍റ്  സോണില്‍ നിന്ന് ഒഴിവാക്കി.

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 6, 7, 9, 15,5ലെ ചെറുവോട്ട് അരയങ്ങാട്ട് ഭാഗം, 14 ലെ ചെമ്പ്രാട്ടുകുളം ഒഴികെയുള്ള സ്ഥലം, തിക്കോടി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 1,6,7, 8, 11, 13, 14. കോഴിക്കോട് കോർപ്പറേഷനിലെ ഡിവിഷനുകളായ 21, 46, 17,47, ഫറോക്ക് മുൻസിപ്പാലിറ്റിയിലെ ഡിവിഷൻ - 3 ,നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 1, ഏറമല ഗ്രാമപഞ്ചായത്തിലെ വാർഡ് - 14, നാദാപുരം ഗ്രാമപഞ്ചായത്തിലെ വാർഡ് 9 ലെ ചേലക്കാട് ടൗൺ ഭാഗം, എടച്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 4, 15, മാവൂർഗ്രാമപഞ്ചായത്തിലെ വാർഡുകളായ 4, 8, ചെങ്ങോട്ടുക്കാവ് ഗ്രാമപഞ്ചായത്തിലെ വാർഡ് 9, നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 2 എന്നിവയും കണ്ടെയ്ന്‍മെന്‍റ്  സോണിൽ നിന്നും ഒഴിവാക്കി.

click me!