
മലപ്പുറം: എടവണ്ണയിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന എന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ജിലാനി തങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്. മന്ത്രവാദ ചികിത്സ നൽകാമെന്ന് പറഞ്ഞ് 17കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചവെന്നാണ് പരാതി. പ്രതി ജസീലിന്റെ എടവണ്ണ കുണ്ടുതോടുള്ള വീട്ടിൽ വച്ചയിരുന്നു പീഡനം. നേരത്തെ ജസീലിന്റെ അടുത്ത് ചികിത്സയ്ക്ക് വന്ന മാതാവുമായി സൗഹൃദബന്ധം സ്ഥാപിച്ചാണ് മകളെ പീഡനത്തിന് ഇരയാക്കിയത്. പീഡനവിവരം 17കാരി വീട്ടിൽ പറഞ്ഞതോടെ, ബന്ധുക്കൾ എടവണ്ണ പൊലീസിൽ പരാതി നൽകി.
പിന്നാലെ പ്രതിയും പെൺകുട്ടിയുടെ അമ്മയും ഒളിവിൽ പോയി ഇതിലും ബന്ധുക്കൾ മണ്ണാർക്കാട് പൊലീസിൽ മിസ്സിംഗ് കേസ് ഫയൽ ചെയ്തു. രണ്ടു മാസത്തിലേറെ കേരള, കർണാടക അതിർത്തിയായ ആനക്കല്ലിൽ ഒളിവിൽ കഴിഞ്ഞ ഇരുവരേയും എടവണ്ണപൊലീസും നിലന്പൂർ സ്ക്വാഡും ചേർന്ന് കണ്ടെത്തി നാട്ടിൽ എത്തിക്കുകയായിരുന്നു. മന്ത്രവാദത്തിന്റെയും വ്യാജ ചികിത്സയുടെയും മറവിൽ ഇയാൾ കൂടുതൽ ആളുകളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam