ഓടുന്ന ബസ്സിൽ 17 കാരന് നേരെ ലൈംഗിക അതിക്രമം; കേസെടുത്ത് പൊലീസ്

Published : Jun 22, 2023, 12:33 PM ISTUpdated : Jun 22, 2023, 12:58 PM IST
ഓടുന്ന ബസ്സിൽ 17 കാരന് നേരെ ലൈംഗിക അതിക്രമം; കേസെടുത്ത് പൊലീസ്

Synopsis

 സംഭവത്തിൽ കൊടുമൺ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. സ്വകാര്യ ബസ്സിലെ പിൻസീറ്റ് യാത്രക്കാരനായിരുന്നു 17 കാരൻ. അതേസമയം, പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 

പത്തനംതിട്ട: ഓടുന്ന ബസ്സിൽ 17 കാരന് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. പത്തനംതിട്ടയിൽ ഇന്നലെ രാവിലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ കൊടുമൺ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. സ്വകാര്യ ബസ്സിലെ പിൻസീറ്റ് യാത്രക്കാരനായിരുന്നു 17 കാരൻ. അതേസമയം, പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 

വിദ്യയെ ഒളിപ്പിച്ചതാര്? കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണം; രൂക്ഷവിമർശനവുമായി കെ മുരളീധരൻ 

അതേസമയം, കോഴിക്കോടു നിന്നാണ് മറ്റൊരു ലൈംഗികാതിക്രമ വാർത്ത വരുന്നത്. കോഴിക്കോട് ക്വട്ടേഷൻ സംഘത്തിന്റെ ലൈം​ഗികാതിക്രമത്തിൽ നിന്ന് 16കാരൻ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ 16കാരനാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റിലായി. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. 

കടലിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചു; കോഴിക്കോട് 16കാരനുനേരെ ലൈം​ഗികാതിക്രമം, രക്ഷപ്പെട്ടത് തലനാരിഴക്ക്

കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പുലര്‍ച്ചെ സുഹൃത്തുക്കളുമായി കോഴിക്കോട് ബീച്ചില്‍ കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ കുട്ടിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ക്വട്ടേഷൻ തലവനായ നൈനൂക്ക് ശ്രമിച്ചു. തടയാന്‍ ശ്രമിച്ച മറ്റു കുട്ടികളെ ഉപദ്രവിക്കുകയും കടലില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാൽ ആളുകൾ കൂടിയതോടെ ഇയാൾ മുങ്ങി. പരാതിയെ തുടർന്ന് നൈനൂക്കിന്റെ പന്നിയങ്കരയിലെ വീട്ടില്‍ നിന്ന് സാഹസികമായാണ് പൊലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. 

സ്വർണം മോഷ്ടിച്ചെന്ന് സംശയം, 23കാരിയെ ബന്ധുക്കൾ കൊലപ്പെടുത്തി; കരച്ചിൽ കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവെച്ചു

പൊലീസെത്തി വീട് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആയുധങ്ങള്‍ കൈയിലേന്തിയാണ് പ്രതികൾ പൊലീസിനെ വെല്ലുവിളിച്ചത്. ഒടുവിൽ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പൊലീസിന്റെ വാഹനവും സംഘം അടിച്ചു തകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ആയുധവുമായി ആക്രമിച്ചു, വാഹനം തകര്‍ത്തു എന്നീ സംഭവത്തില്‍ പന്നിയങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

21.75 പവൻ, മൊത്തം കല്ലുകൾ പതിച്ച അതിമനോഹര സ്വർണകിരീടം, ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച് തൃശൂരിലെ വ്യവസായി
മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം