
കൽപ്പറ്റ : സംസ്ഥാന അതിർത്തി മുത്തങ്ങയിൽ സുൽത്താൻ ബത്തേരി പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 18. 909 കി.ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. അടിവാരം നൂറാംതോട് വലിയറക്കൽ വീട് കെ ബാബു (44), വീരാജ്പേട്ട മോഗ്രഗത്ത് ബംഗ്ലാ ബീഡി കെ. ഇ ജലീൽ (43) എന്നിവരാണ് പിടിയിലായത്.
കർണാടക ആർടിസിയിൽ സംസ്ഥാനത്തേക്ക് വരികയായിരുന്നു ഇവരും. ഇന്നലെ വൈകിട്ടോടെയാണ് ഇതുവരെയും കഞ്ചാവുമായി പോലീസ് പിടിച്ചത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത് എന്നാണ് പിടിയിലായവർ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞിരിക്കുന്നത്. രണ്ട് ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ വിവരം പ്രകാരമായിരുന്നു പരിശോധന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam