വയനാട്ടിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; മത്സര രംഗത്ത് 18 പേര്‍

Published : Mar 23, 2021, 09:32 AM IST
വയനാട്ടിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; മത്സര രംഗത്ത് 18 പേര്‍

Synopsis

മാനന്തവാടിയിലും കല്‍പ്പറ്റയിലും ഏഴ് പേര്‍ വീതവും സുല്‍ത്താന്‍ ബത്തേരിയില്‍ നാല് പേരുമാണ് മത്സരരംഗത്തുളളത്. 

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ തീപാറുന്ന മത്സരങ്ങള്‍ നടക്കുന്ന വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 18 പേര്‍ ജനവിധി തേടും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനദിനമായ തിങ്കളാഴ്ച കല്‍പ്പറ്റ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടായിരുന്ന ഇ.ആര്‍. സന്തോഷ്‌കുമാര്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. 

മാനന്തവാടിയിലും കല്‍പ്പറ്റയിലും ഏഴ് പേര്‍ വീതവും സുല്‍ത്താന്‍ ബത്തേരിയില്‍ നാല് പേരുമാണ് മത്സരരംഗത്തുളളത്. പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പുറമെ ബഹുജന്‍ സമാജ് പാര്‍ട്ടി, എ.സ്.ഡി.പി.ഐ, അണ്ണാ ഡെമോക്രാറ്റിക് ഹൂമന്റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ഥികളുമായി തെരഞ്ഞെടുപ്പ്കളത്തിലുണ്ട്. മാനന്തവാടി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളില്‍ രണ്ട് വീതം സ്വതന്ത്രന്മാര്‍ ജനവിധി തേടുന്നു. ബത്തേരി മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥിയാണുള്ളത്. ഏപ്രില്‍ 6 ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ജില്ലയിലെ വോട്ടെടുപ്പ്. 

നിയോജക മണ്ഡലം, സ്ഥാനാര്‍ത്ഥിയുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്നിവ ക്രമത്തില്‍ 

മാനന്തവാടി 
ഒ.ആര്‍ കേളു (സി.പി.ഐ-എം) - ചുറ്റിക അരിവാള്‍ നക്ഷത്രം, 
പി.കെ ജയലക്ഷമി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- കൈ
പള്ളിയറ മുകുന്ദന്‍ (ബി.ജെ.പി) - താമര
വിജയ ചേലൂര്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി) - ആന
ബബിത ശ്രീനു (എസ്.ഡി.പി.ഐ) - താക്കോല്‍
കേളു കെ.കെ (സ്വതന്ത്രന്‍) - സ്റ്റെതസ്‌ക്കോപ്പ്
ലക്ഷമി (സ്വതന്ത്ര) - പൈനാപ്പിള്‍

കല്‍പ്പറ്റ  
അശ്വിന്‍ ഭീംനാഥ് (ബഹുജന്‍ സമാജ് പാര്‍ട്ടി) - ആന
അഡ്വ. ടി.സിദ്ദിഖ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) - കൈ
സുബീഷ്. ടി.എം (ബി.ജെ.പി) - താമര
എം.വി ശ്രേയാംസ് കുമാര്‍ (ലോക് താന്ത്രിക് ജനതാദള്‍) - ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
സുനില്‍ വൈദ്യര്‍ (അണ്ണാ ഡെമോക്രാറ്റിക് ഹൂമന്റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) - കുടം. 
ശൈലേഷ്.കെ (സ്വതന്ത്രന്‍) - ഫുട്ബാള്‍
ടി.സിദ്ദിഖ് (സ്വതന്ത്രന്‍) - ഗ്ലാസ് ടംബ്ലര്‍

സുല്‍ത്താന്‍ ബത്തേരി 
സി.കെ ജാനു (ബി.ജെ.പി) - താമര
ഐ.സി ബാലകൃഷ്ണന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) -കൈ
എം.എസ് വിശ്വനാഥന്‍ (സി.പി.ഐ-എം) - ചുറ്റിക അരിവാള്‍ നക്ഷത്രം
ഒണ്ടന്‍ പണിയന്‍ (സ്വതന്ത്രന്‍) - ഓട്ടോറിക്ഷ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം
പറ്റിച്ച് പൈസ വാങ്ങുന്ന റെയിൽവേ, കേസ് കൊടുക്കുമെന്ന് തിരുവനന്തപുരം കൗൺസിലർ; പേര് 'മെയിൽ', ചാർജ് 'സൂപ്പർഫാസ്റ്റ്'; യാത്രക്കാരോട് ചതിയെന്ന് പരാതി