മഞ്ചേരിയിൽ ഒരുദിവസം ശിക്ഷിച്ചത് 18 മാതാപിതാക്കളെ; കാരണം കൗമാരക്കാരുടെ ഡ്രൈവിങ് ഭ്രമം!

Published : Sep 12, 2023, 03:21 PM ISTUpdated : Sep 12, 2023, 03:25 PM IST
മഞ്ചേരിയിൽ ഒരുദിവസം ശിക്ഷിച്ചത് 18 മാതാപിതാക്കളെ; കാരണം കൗമാരക്കാരുടെ ഡ്രൈവിങ് ഭ്രമം!

Synopsis

ഇതിൽ ആറു പേരും വീട്ടമ്മമാരാണ്. 18 പേരിൽ നിന്നായി കോടതി 5,07,750 രൂപ പിഴയായി ഈടാക്കി. മാത്രമല്ല എല്ലാവരും കോടതി പിരിയും വരെ തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

മലപ്പുറം: ഇരുചക്ര വാഹനങ്ങളോടുള്ള കൗമാരക്കാരുടെ ഭ്രമം വിനയാകുന്നത് രക്ഷിതാക്കൾക്ക്. 18 വയസ്സാകുന്നതിന് മുമ്പ് വാഹനമോടിച്ച് പൊലീസ് പിടിയിലകപ്പെട്ടാൽ പിഴയടച്ചാൽ മാത്രം മതിയാകില്ല, തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരുന്നു. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയാൽ 1988ലെ മോട്ടോർ വാഹന നിയമം 199 എ പ്രകാരം മൂന്ന് വർഷം വരെ തടവും 25000 രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്. ഇത്തരത്തിൽ നിയമ ലംഘനം നടത്തിയതിന് കഴിഞ്ഞ ദിവസം മാത്രം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 18 പേരെയാണ് ശിക്ഷിച്ചത്.

ഇതിൽ ആറു പേരും വീട്ടമ്മമാരാണ്. 18 പേരിൽ നിന്നായി കോടതി 5,07,750 രൂപ പിഴയായി ഈടാക്കി. മാത്രമല്ല എല്ലാവരും കോടതി പിരിയും വരെ തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ആറുപേർ കാൽലക്ഷം രൂപ വീതം പിഴയൊടുക്കി യപ്പോൾ 12 പേർക്ക് 30,250 രൂപ വീതമാണ് പിഴശിക്ഷ ലഭിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടാഴ്ചത്തെ ജയിൽവാസം വേണ്ടി വരുമെന്ന ജഡ്ജി യുടെ വിധിയെ തുടർന്ന് 18 പേരും വൈകിട്ട് വരെ കോടതി പരിസരത്ത് തടവനുഭവിച്ചശേഷം പിഴയടക്കുകയായിരുന്നു.

Read More... അമേരിക്കൻ ബുള്ളിയുടെ ആക്രമണത്തിൽ 11 വയസ്സുകാരിക്ക് ഗുരുതര പരിക്ക്; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് !

ഓഗസ്റ്റ് 30ന് കുട്ടിയെ വാഹനത്തിന്‍റെ ബോണറ്റിലിരുത്തി ഓണാഘോഷ യാത്ര നടത്തിയതിന് ഡ്രൈവറെയും കുട്ടിയുടെ അച്ഛനെയും തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മേനകുളം മുതൽ വെട്ടുറോഡ് റൂട്ടിലാണ് ഇന്നലെ കുട്ടിയെ ബോണറ്റിലിരുത്തി അപകടകരമായ നിലയിൽ ആഘോഷയാത്ര നടത്തിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ തുറന്ന ജീപ്പിന്‍റെ ബോണറ്റിലിരുത്തി യാത്ര നടത്തിയ ദൃശ്യങ്ങള്‍ മറ്റ് യാത്രക്കാർ പകർത്തി നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. ആറ്റിങ്ങലിൽ നിന്നും വാടകയ്ക്കെടുത്ത ജീപ്പിലായിരുന്ന യാത്ര. കഴക്കൂട്ടം സ്വദേശി ഹരികുമാറാണ് വാഹനമോടിച്ചത്. വാഹനതിലുണ്ടായ കഴക്കൂട്ടം സ്വദേശി സോജുവിന്‍റെ മകനെയാണ് ജീപ്പിന്‍റെ ബോണറ്റിലിരുത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാപകമായ തിരച്ചിൽ, ജോത്സ്യൻ മുരാരി തന്ത്രിയെ വലയിലാക്കി കൊല്ലം പുത്തൂർ പൊലീസ്; അറസ്റ്റ് പോക്സോ കേസിൽ; 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി
രണ്ട് മാസം മുമ്പ് അന്വേഷിച്ച് മോഹൻലാൽ കുമാരന്‍റെ അടുത്തെത്തി, 600 വർഷം പഴക്കമുള്ള തേക്കിൽ തീർത്ത മേശ ഇനി ലാലേട്ടന്‍റെ അടുക്കളയിൽ