കുഴൽക്കിണർ കുഴിക്കുന്നത് സംബന്ധിച്ച് തർക്കം, കൊലപാതകം; സഹോദരങ്ങൾ ഉൾപ്പടെ 8 പ്രതികൾക്ക് 18 വർഷം കഠിന തടവ്

Published : Jun 03, 2024, 05:51 PM ISTUpdated : Jun 03, 2024, 06:19 PM IST
കുഴൽക്കിണർ കുഴിക്കുന്നത് സംബന്ധിച്ച് തർക്കം, കൊലപാതകം; സഹോദരങ്ങൾ ഉൾപ്പടെ 8 പ്രതികൾക്ക് 18 വർഷം കഠിന തടവ്

Synopsis

കുമാരൻ്റെ സഹോദരങ്ങളായ പി എ ശ്രീധരൻ (57),  പി എ,നാരായണൻ (49), പി എ പത്മനാഭൻ (64 , പത്മനാഭൻ്റെ മകനായ പി എ സന്ദീപ് (34) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 

കാസർകോട്: കുഴൽക്കിണർ കുഴിക്കുന്നത് സംബന്ധിച്ച് തർക്കത്തെ തുടർന്നുള്ള കൊലപാതകത്തിൽ സഹോദരങ്ങൾ ഉൾപ്പടെ നാല് പ്രതികൾക്ക് കഠിന തടവ്. 18 വർഷം വീതം കഠിന തടവും 8 ലക്ഷം രൂപ വീതം പിഴയുമാണ് പ്രതികള്‍ക്ക് കോടതി വിധിച്ചത്.

കാസർകോട്  രാവണേശ്വരം പാടിക്കാനത്തെ പി എ കുമാരനെ കൊലപ്പെടുത്തിയ കേസിലാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതിയുടെ വിധി. കുമാരൻ്റെ സഹോദരങ്ങളായ പി എ ശ്രീധരൻ (57),  പി എ,നാരായണൻ (49), പി എ പത്മനാഭൻ (64 , പത്മനാഭൻ്റെ മകനായ പി എ സന്ദീപ് (34) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 2016 ഡിസംബർ 31 ന് ആയിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്.

Also Read: മകന് പിന്നാലെ അമ്മയ്ക്കും ദാരുണാന്ത്യം; വർക്കലയിൽ ഭർത്താവ് തീ കൊളുത്തിയ ഭാര്യയും മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ