ലക്ഷ്യം ആഡംബര ബൈക്ക്, രാത്രി പാലക്കാട്ടെ ബജാജ് ഷോറും പൊളിച്ച് അകത്ത് കയറി; പ്ലാൻ പാളിയത് വിൽപ്പന നടത്തിയ കടയിൽ

Published : May 12, 2024, 09:58 PM IST
ലക്ഷ്യം ആഡംബര ബൈക്ക്, രാത്രി പാലക്കാട്ടെ ബജാജ് ഷോറും പൊളിച്ച് അകത്ത് കയറി; പ്ലാൻ പാളിയത് വിൽപ്പന നടത്തിയ കടയിൽ

Synopsis

എടശ്ശേരി സ്വദേശിയായ സിജിൽ രാജ് എന്ന സുഹൈൽ (23), ഏങ്ങണ്ടിയൂർ സ്വദേശി വിഷ്ണു പ്രസാദ് (24) എന്നിവരെയും പ്രായപൂർത്തി ആകാത്ത ഒരാളെയുമാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട്: പാലക്കാട് ചന്ദ്രനഗറിൽ പ്രവർത്തിക്കുന്ന ബജാജ് ഷോറൂം തകർത്ത് അകത്ത് കയറി സർവ്വീസിന് കൊണ്ടു വന്ന പൾസർ ബൈക്ക് കളവ് നടത്തിയ പ്രതികൾ പിടിയിൽ. എടശ്ശേരി വാടാനപ്പള്ളി സ്വദേശിയായ സിജിൽ രാജ് എന്ന സുഹൈൽ (23), ഏങ്ങണ്ടിയൂർ വാടാനപ്പള്ളി സ്വദേശി വിഷ്ണു പ്രസാദ് (24) എന്നിവരെയും പ്രായപൂർത്തി ആകാത്ത ഒരാളെയുമാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

രാത്രി ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസ് പ്രതിയും തമ്മിലുള്ള സംഭാഷണം; ചിത്രം പങ്കുവച്ച് കെപിസിസി സെക്രട്ടറി

കളവിനായി പ്രതികൾ മൂന്നുപേർ ചേർന്ന് ബൈക്കിൽ വരുകയും പല സ്ഥലങ്ങളിൽ വില കൂടിയ ബൈക്ക് നോക്കിയെങ്കിലും കയറിയത് ബജാജിന്‍റെ ചന്ദ്രനഗർ ഷോറൂമിലായിരുന്നു. പ്രതികളായ സിജിൽ രാജ് എന്ന സുഹൈൽ തൃശൂർ ജില്ലയിൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. വിഷ്ണു പ്രസാദും കേസുകളിലെ പ്രതിയാണ്. വാഹന മോഷണം, അടിപിടി, പോക്സോ തുടങ്ങി വിവിധ തരത്തിലുള്ള കേസുകളിലെ പ്രതികളാണിവരെന്നാണ് പൊലീസ് പറയുന്നത്.

ആഡംബര ബൈക്കുകളാണ് മോഷണത്തിനായി ഇവർ പ്രധാനമായും നോട്ടമിടുന്നത്. മോഷണം നടത്തിയ ശേഷം വാഹനം നിമിഷ നേരം കൊണ്ട് പൊളിച്ച് പല സ്ഥലങ്ങളിൽ വിൽപ്പന നടത്തുന്നതാണ് രീതി. ചന്ദ്രനഗറിൽ നിന്നും മോഷ്ടിച്ച ബൈക്ക് വേർപിരിച്ച് ഇവ‍ർ മൂന്ന് സ്ഥലങ്ങളിലായി വിൽപ്പന നടത്തിയിരുന്നു. വിൽപ്പന നടത്തിയ സ്ഥലത്തു നിന്നാണ് കസബ പൊലീസ് വാഹനത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയത്.

പാലക്കാട് ജില്ലാ പൊലീസ് മേധാവി ആനന്ദ് ഐ പി എസ്, എ എസ് പി അശ്വതി ജിജി ഐ പി എസ്, കസബ ഇൻസ്പെക്ടർ വിവിദയരാജൻ എന്നിവരുടെ നിർദ്ദേശപ്രകാരം എസ് ഐ മാരായ ഹർഷാദ് എച്ച്, ബാബുരാജൻ പി എ, മുരുകേശൻ എം, ജതി എ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ് ആർ, ജയപ്രകാശ് എസ്, സെന്തിൾ വി, പ്രശോഭ്, മാർട്ടിൻ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയതും മുതല് കണ്ടെത്തിയതും. 2 പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായ പൂർത്തി ആകാത്ത ഒരു പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിട്ടയച്ചെന്നും പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്