'ഹർത്താലല്ലേ ആര് കാണാൻ', ദേശീയ പാതയുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചു; ഭാരം താങ്ങാനാകാതെ ഓട്ടോ, സംശയം, അറസ്റ്റ്

By Web TeamFirst Published Sep 24, 2022, 4:55 PM IST
Highlights

നിര്‍ത്തിയ ഓട്ടോയില്‍ നിന്നും ഒരാള്‍ കാട്ടില്‍ ഓടി മറഞ്ഞതോടെ പൊലീസ് പരിശോധന നടത്തുകയായിരുന്നു, രണ്ടു ലക്ഷത്തോളം വിലമതിക്കുന്ന നിര്‍മ്മാണ സാമഗ്രികളാണ് കടത്തുവാന്‍ ശ്രമിച്ചത്

ഇടുക്കി: ഹര്‍ത്താല്‍ ദിവസം ആരും ശ്രദ്ധിക്കില്ലെന്ന് കരുതി ദേശീയപാതാ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിക്കാനിറങ്ങിയ പ്രതികൾ കുടുങ്ങി. ഹര്‍ത്താല്‍ ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട് തിരക്കിലായിരിക്കുന്നത് മുതലെടുത്തായിരുന്നു യുവാക്കൾ മോഷണത്തിനിറങ്ങിയത്. ദേശീയപാതാ നിര്‍മ്മാണ സാമഗ്രികള്‍ കടത്തുവാന്‍ ശ്രമിച്ച രണ്ടു പേരും പൊലീസ് പിടിയിലാകുകയായിരുന്നു. ഈട്ടി സിറ്റി സ്വദേശികളായ രണ്ടു പേരാണ് ദേവികുളം പൊലീസിന്‍റെ പട്രോളിംഗിന് ഇടയില്‍ പിടിയിലായത്. കുഞ്ചിത്തണ്ണി ഈട്ടി സിറ്റി സ്വദേശികളായ കുറ്റിയില്‍ വീട്ടില്‍ സുരേഷ് (40) ഐങ്കരയില്‍ ബെന്നി (42) എന്നിവരാണ് പിടിയിലായത്.

ബർമുഡയിട്ട് കിലോമീറ്ററോളം നടന്ന് മോഷണം; ഒടുവിൽ 'ബർമുഡ കള്ളൻ' പിടിയിൽ, ഒറ്റയടിക്ക് തെളിഞ്ഞത് ഇരുപതോളം മോഷണകേസ്

നൈറ്റ് പട്രോളിംഗിന് ഇടയില്‍ ദേവികുളം ബ്ലോക്ക് ഓഫീസിനു സമീപമാണ് ഇവര്‍ പിടിയിലായത്. ദേശീയപാതാ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച ശേഷം ഇവർ ഓട്ടോ റിക്ഷയിലാണ് കടത്താൻ ശ്രമിച്ചത്. എന്നാൽ നിര്‍മ്മാണ സാമഗ്രികളുടെ കനത്ത ഭാരം മൂലം സാവധാനത്തിലായിരുന്നു ഓട്ടോ റിക്ഷ സഞ്ചരിച്ചത്. പതിവിലും സാവധാനത്തിലുള്ള ഓട്ടോയുടെ വരവില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. ഇതോടെ ഓട്ടോ നിര്‍ത്തുവാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. നിര്‍ത്തിയ ഓട്ടോയില്‍ നിന്നും ഒരാള്‍ കാട്ടില്‍ ഓടി മറഞ്ഞതോടെ പൊലീസ് ഓട്ടോയില്‍ പരിശോധന നടത്തുകയായിരുന്നു.

സ്കൂൾ ബാത്റൂമിൽ പീഡനം, സിസിടിവി നി‍ർണായകമായി; സുന്ദരിയമ്മ കേസിൽ രക്ഷപ്പെട്ട 'കുപ്രസിദ്ധ പയ്യൻ' അറസ്റ്റിൽ

ജെ സി ബി യുടെ യന്ത്രഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാരം കൂടിയ നിര്‍മ്മാണ സാമഗ്രികളാണ് കടത്തുവാന്‍ ശ്രമിച്ചത്. ലോക്കാട് ഗ്യാപ്പില്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോര്‍ റൂം കുത്തിത്തുറന്നായിരുന്നു മോഷണം. രണ്ടു ലക്ഷത്തോളം വിലമതിക്കുന്ന നിര്‍മ്മാണ സാമഗ്രികളാണ് കടത്തുവാന്‍ ശ്രമിച്ചതെന്ന് ദേവികുളം പൊലീസ് പറഞ്ഞു. എസ് ഐ കെ എന്‍ സുരേഷ് , സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ് കുമാര്‍ , ബേസില്‍ ജോണ്‍ , രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

click me!