എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം, പിന്നാലെ പുഴയിൽ കുളിക്കാൻ പോയി: 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Published : May 20, 2023, 09:43 PM ISTUpdated : May 20, 2023, 10:45 PM IST
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം, പിന്നാലെ പുഴയിൽ കുളിക്കാൻ പോയി: 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Synopsis

അഭിമന്യു എസ്എസ്എൽസി  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്ധ്യാർത്ഥിയാണ്. ആദർശ് പ്ലസ് വൺ വിദ്യാർത്ഥിയുമാണ്

ആലപ്പുഴ: മാവേലിക്കര വെട്ടിയാർ ക്ഷേത്രത്തിന് സമീപം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികളിൽ രണ്ടു പേർ ഒഴുക്കിൽ പെട്ട് മരിച്ചു. ഒരാൾ നീന്തി രക്ഷപ്പെട്ടു. തഴക്കര പഞ്ചായത്ത് 10 വാർഡിൽ തറാൽ തെക്കതിൽ ഉദയൻ, ബീനാ ദമ്പതികളുടെ മകൻ അഭിമന്യു (14) തറാൽ വടക്കേതിൽ സുനിൽ, ദീപ്തി ദമ്പതികളുടെ മകൻ ആദർശ് എന്നിവരാണ് മരിച്ചത്. ഇതിൽ അഭിമന്യു എസ്എസ്എൽസി  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്ധ്യാർത്ഥിയാണ്. ആദർശ് പ്ലസ് വൺ വിദ്യാർത്ഥിയുമാണ്. ഇരുവരുടെയും മൃതദേഹം ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു