
മലപ്പുറം : പരപ്പങ്ങാടിയിൽ രണ്ട് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. കൊടപ്പാളി സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് നാക്കിബ് ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാകുകയായിരുന്നു. തെരച്ചിലിനിടെയാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.
'അയോധ്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് എന്റെ പ്രസ്താവനയല്ല', ഡിജിപിക്ക് പരാതി നൽകി വി ഡി സതീശൻ
അമ്മയും മകനും കിണറ്റിൽ മുങ്ങിമരിച്ചു
തമിഴ്നാട് ചെങ്കൽപെട്ട് കൂവത്തൂരിൽ അമ്മയും മകനും കിണറ്റിൽ മുങ്ങിമരിച്ചു. വിമല റാണി(35), മകൻ പ്രവീൺ(15) എന്നിവരാണ് കിണറ്റിൽ വീണ് മരിച്ചത്. വിമല തുണി കഴുകുന്നതിനിടെ സമീപത്തെ കിണറ്റിനരികിൽ ഇരിക്കുകയായിരുന്നു പ്രവീൺ. കാൽവഴുതി കിണറ്റിൽ വീണ പ്രവീണിനെ രക്ഷിക്കാനായി വിമലയും കിണറ്റിലേക്ക് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
വിമല തുണി കഴുകുമ്പോൾ മകൻ കിണറിനോട് ചേർന്ന് ഇരിക്കുന്നത് കണ്ടിരുന്നുവെന്ന് അയൽക്കാർ പറയുന്നു. പിന്നീട് അലക്കാനെത്തിയവരാണ് കിണറിൽ സാരി പൊങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയപരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam