
കിടങ്ങൂര്‍: കോട്ടയത്ത് വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ (Rape Attempt) ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂരിലാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 വയസ്സുള്ള വയോധികയെ കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന്‍ (20) വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇവരുടെ മക്കള്‍ വിവാഹശേഷം മാറി താമസിക്കുകയായിരുന്നു. വയോധിക നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ബലപ്രയോഗത്തില്‍ പരിക്ക് പറ്റിയ വയോധിക ആശുപത്രിയില്‍ചികിത്സ തേടി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രസാദിനെ കിടങ്ങൂര്‍ പൊലീസ് ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്.
കിടങ്ങൂര്‍ എസ്.എച്ച്.ഒ. ബിജു കെ.ആര്‍., എസ്.ഐ. കുര്യന്‍ മാത്യു, എ.എസ്.ഐ. ബിജു ചെറിയാന്‍, ആഷ് ചാക്കോ, സിനിമോള്‍, സുനില്‍കുമാര്‍, അരുണ്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam