
തിരുവല്ല: പത്തനംതിട്ട വള്ളംകുളത്ത് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ രണ്ട് പേർ പിടിയിൽ. തിരുവല്ല വള്ളംകുളം സ്വദേശി 70കാരനായ സോമൻ, 35കാരനായ സോമേഷ് എന്നിവരാണ് അറസ്റ്റിലായത്. വള്ളംകുളത്തെ ഇവരുടെ പെട്ടിക്കടയിലായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്. തിരുവല്ല പൊലീസ് നടത്തിയ പരിശോധനയിൽ 2000 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു.
സ്കൂളുകൾ തുറക്കുന്നതിന്‍റെ ഭാഗമായി ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് സോമനും സോമേഷും കുടുങ്ങിയത്. വർഷങ്ങളായി ഇവർ ലഹരി വസ്തുക്കൾ വിറ്റ് വരുന്നതായി പൊലീസ് പറയുന്നു. പ്രധാനമായും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായിരുന്നു ഇവ വിറ്റിരുന്നത്. സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കുമെന്ന് തിരുവല്ല പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam