ഒടുവില്‍ വിധി വന്നു, 2021 ലെ ബത്തേരി പോക്‌സോ കേസ് പ്രതിയായ യുവാവിന് 39 വര്‍ഷം തടവും 95000 രൂപ പിഴയും

Published : Jan 21, 2025, 09:22 PM IST
ഒടുവില്‍ വിധി വന്നു,  2021 ലെ ബത്തേരി പോക്‌സോ കേസ് പ്രതിയായ യുവാവിന് 39 വര്‍ഷം തടവും 95000 രൂപ പിഴയും

Synopsis

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവിന് വിവിധ വകുപ്പുകളിലായി 39 വര്‍ഷം തടവും 95000 രൂപ പിഴയും വിധിച്ചു.

സുല്‍ത്താന്‍ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവിന് വിവിധ വകുപ്പുകളിലായി 39 വര്‍ഷം തടവും 95000 രൂപ പിഴയും വിധിച്ചു. ഇരുളം വാളവയല്‍ വട്ടത്താനി വട്ടുകുളത്തില്‍ വീട്ടില്‍ റോഷന്‍ വി റോബര്‍ട്ട് (27) നെയാണ് സുല്‍ത്താന്‍ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാര്‍ ശിക്ഷിച്ചത്. 

2021 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്നത്തെ കേണിച്ചിറ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആയിരുന്ന എസ്. സതീഷ്‌കുമാറാണ് കേസില്‍ അന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. സബ് ഇന്‍സ്പെക്ടര്‍ വി.ആര്‍ അരുണ്‍ പോലീസുകാരായ വി.കെ. ഏലിയാസ്, വി. ജയപ്രകാശ്, മനോജ്, പാര്‍വതി, എം.ടി. സിന്ധു  എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് ഹാജരായി.

സ്കൂളിനോട് ചേർന്ന് വലിയ വാടക വീട്, ഉള്ളിൽ നടക്കുന്നത് വേറെ, 50 ചാക്ക് ഹാൻസ്; കയ്യോടെ പിടികൂടി പൊലീസ്

നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയിൽ; '2 ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു