കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിൽ; 20,500 പേർ ദുരിതാശ്വാസ ക്യാമ്പിൽ

By Web TeamFirst Published Aug 12, 2019, 10:52 AM IST
Highlights

155 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ ഇപ്പോഴുള്ളത്. ജില്ലയുടെ പല ഭാഗത്തും വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്.

കോട്ടയം: മഴ മാറിയെങ്കിലും കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. 20,500 പേർ ഇപ്പോഴും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. താഴ്ന്ന മേഖലകളിലേക്കുള്ള കെഎസ്ആർടിസി സർവ്വീസും ഭാഗികമായി നിർത്തിവച്ചിരിക്കുകയാണ്. 

155 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ ഇപ്പോഴുള്ളത്. ജില്ലയുടെ പല ഭാഗത്തും വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്. കുമരകം, അയ്മനം, കുമ്മനം എന്നീ താഴ്ന്ന പ്രദേശങ്ങളിലേക്കുള്ള സർവ്വീല് കെഎസ്ആർടിസി നിർത്തിവച്ചിരിക്കുകയാണ്. 

click me!